ഇടുക്കി ജില്ലാ സംഗമം: പ്രിയ ബാഡ്മിന്റണ്‍ സ്‌നേഹിതരേ, യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ 3rd ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഡെര്‍ബിയില്‍ വച്ചു നടത്തപ്പെടുന്നു. തികച്ചും മലയാളികള്‍ക്കായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്റര്‍മീഡിയറ്റിലും, അഡ്യാന്‍സ് ക്യാറ്റഗറിയിലുമായി 46 ടീമുകള്‍ ഏറ്റുമുട്ടുന്നു. രണ്ട് ക്യാറ്റഗറിയിലുമായി യു കെയിലെ മുന്‍നിര ടീമുകള്‍ അണിനിരക്കുന്ന ഈ ടൂര്‍ണമെന്റില്‍ ശക്തമായ മത്സരം തന്നെ നടക്കും.
ഇന്ന് യു കെയില്‍ നടത്തപ്പെടുന്ന മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, സാമൂഹിക, കായിക പ്രവര്‍നങ്ങള്‍ കൊണ്ടും യു കെ യിലെ മലയാളികള്‍ക്ക് പരിചിതമാണ് ഇടുക്കി ജില്ലാ സംഗമം. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കാണ്ട് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ 21 ലക്ഷം രൂപായോളം നമ്മുടെ നാട്ടില്‍ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു കഴിഞ്ഞു.
ഇന്ന് ശനിയാഴ്ച രാവിലെ കൃത്യം 10.30ന് തന്നെ രജിഷ്ട്രേഷന്‍ ആരംഭിക്കുന്നതാണ്.
രാവിലെ കൃത്യം 11 മണി മുതല്‍ ഇന്റര്‍മീഡിയേറ്റ് ടീമിന്റെ കളികള്‍ തുടങ്ങുന്നതാണ്. ഉച്ചക്ക് 1 മണിക്ക് ശേഷം അഡ്വാന്‍സ് ടീമിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. സ്വാതിഷ്ടമായ ഉച്ച ഭക്ഷണം 12 മണി മുതല്‍ ലഭിക്കുന്നതാണ്.
വിജയികള്‍ക്ക് 301,151, 101, 75 കാഷ് പ്രൈസും, ട്രാഫികളും സമ്മാനിക്കുന്നതാണ്. അതോട് ഒപ്പം കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. യു കെയുടെ നാനാ ഭാഗത്തു നിന്നും നിരവധി ടീമുകള്‍ പങ്ക് എടുക്കുന്ന ഈ ബാഡ്മിന്റണ്‍ മാമാങ്കത്തില്‍ വീറും, വാശിയും നിറഞ്ഞ അതിശക്തമായ ഒരു മത്സരം തന്നെ നടക്കുന്നതാണ്.
ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് എല്ലാ സ്‌പോട്‌സ് സ്‌നേഹികളേയും ഇന്ന് ഡെര്‍ബിയിലേക്ക് ഹാര്‍ദവമായി ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജെസ്റ്റിറ്റിന്‍ 07985656204
ബാബു 07730 883823
പീറ്റര്‍ 07713183350
അഡ്രസ്,
Etwall Leisure cetnre,
Hilton Road,
Derby,
DE65 6HZ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല