1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2018

Justin Abraham: ഷാജുവിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു. 2017 ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിര്‍ദ്ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി ഏവരോടും സഹായം അഭ്യര്‍ത്ഥിക്കുകയും, തല്‍ഫലമായി സമാഹരിച്ച തുക രണ്ട് കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തിരുന്നു.

അതില്‍ തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാര്‍പ്പിടത്തിന്റെ പണി ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ പണി പൂര്‍ത്തിയായി വരുന്നു. ന്യൂ ഇയ്യറിനോട് അനുബന്ധിച്ച് പണി പൂര്‍ത്തിയാക്കി കീ കൈമാറാനാണ് ഉദേശിക്കുന്നത്.

നമ്മുടെ നാട്ടിലെ വെള്ള പൊക്ക ദുരന്തത്തില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി ഇടുക്കിജില്ലാ സംഗമം  പ്രളയ സമയത്ത് സമാഹരിച്ച തുക ഈ മാസം തന്നെ ആറ് കുടുംബങ്ങള്‍ക്കായി കൈമാറുന്നതാണ്.  അതോട് ഒപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷിക ചാരിറ്റിയായ ക്രിസ്മസ്, ന്യൂ ഇയ്യര്‍ ചാരിറ്റി ഈ മാസം 25 മുതല്‍ തുടക്കുകയാണ്. അതിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണകള്‍ ആവിശ്യമാണ്.

ഒരുമയുടെ വിജയമാണ് കുടിയേറ്റക്കാരന്റെ അഭിവൃദ്ധിക്ക് പിന്നില്‍. പ്രകൃതിയുടെ വികൃതികളും, പേടിസ്വപ്നമായ കാട്ടുമൃഗങ്ങളും, മാരക രോഗങ്ങളും, കാട്ടുതീയും, സഞ്ചാരയോഗ്യമല്ലാത്ത ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഇടുക്കിയിലേക്ക് കുടിയേറിയ പൂര്‍വികരും, ഈ ഒരുമയില്‍ ഊന്നിയാണ് ഉന്നതികളിലേക്ക് കാല്‍ വച്ചത്. ഇടുക്കിയുടെ മണ്ണില്‍ നിന്നും യു കെ യിലേക്ക് വരും വരായ്കകളെ വകവെക്കാതെ കുടിയേറിയ പിന്മുറക്കാരും. ഒരുമയുടെ സന്ദേശം കൈവെടിയാതെ, ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയുണ്ടാക്കി ഒരുമ നിലനിര്‍ത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരലുകള്‍ക്ക് പുറമെ തങ്ങളാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കുകയും അതോട് ഒപ്പം തന്നെ കലാ, കായിക രംഗത്തും ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ 8 വര്‍ഷങ്ങളായി അതാത് വര്‍ഷത്തെ കമ്മറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

തങ്ങളുടെ ജന്മനാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കോ, സമൂഹത്തിനോ തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയം.

നമ്മുടെ സംഗമത്തിന്റെ പേരുപോലെ ഇടുക്കി ജില്ലയിലെ എല്ലാ പ്രദേശത്തുള്ളവരും ഒത്തൊരുമിച്ചു സഹായിച്ചതിന്റെ ഫലമാണ് നമുക്ക് ഇത്രയും നല്ല രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിച്ചത് ഇനിയും നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് നന്മയുടെ വഴിയേ ഒരുമിച്ചു മുന്നേറാം..

ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി,

കണ്‍വീനര്‍ ബാബു തോമസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.