ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി: സ്‌നേഹിതരേ, ഈ ക്രിസ്തുമസ്, ന്യൂ ഇയറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 19ാം മത് ചാരിറ്റിയില്‍ നിങ്ങള്‍ ഏവരുടെയും സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റയും ഒരു കടാക്ഷം ഈ കുടുംബങ്ങളിലുടെ മേലും ഉണ്ടാകണമേ. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയിലേക്ക് പത്തോളം അപ്പീലുകള്‍ ആണ് ലഭിച്ചത്. അതില്‍ എല്ലാവര്‍ക്കും സഹായം ആവശ്യമാണങ്കിലും അതില്‍ ഏറ്റവും ആത്യാവ്യശ്യമായ രണ്ട് അപ്പീലുകള്‍ ആണ് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഈ വര്‍ഷം തിരഞ്ഞെടുത്തത്.
ആദ്യ ചാരിറ്റി നല്കുന്നത്, ഇടുക്കി മരിയാപുരം പഞ്ചായത്തില്‍, നാരകക്കാനം വാര്‍ഡില്‍പാലമറ്റത്തില്‍ ജോണി എന്ന 32 വയസുള്ള യുവാവിനാണ്. കൂലിപണി എടുത്ത് കുടുംബം നടത്തി വരവേ 6 മാസം മുന്‍മ്പ് ഉണ്ടായ സ്‌ട്രോക്ക് ഈ യുവാവിനെ കട്ടിലില്‍ നിന്നും പരസഹായം ഇല്ലാതെ ചലിക്കാന്‍ കഴിയാതെ കിടപ്പിലാക്കി. ഈ കുടുംബത്തിന്റെ ജീവിതം വളരെ കഷ്ടത്തില്‍ ആവുകയും ഭഷണത്തിനും, മരുന്നിനും നാട്ടുകാരുടേയും സുഹൃത്തുക്കളുടെയും സഹായത്താല്‍ ജീവിതം തള്ളിനീക്കുന്നു. പാറമട തൊഴിലാളി ആയ പിതാവ് മരണമടയുകയും മൂത്ത സഹോദരന്‍ തെങ്ങില്‍ നിന്നും വീണ് കാലിനും നടുവിനും ക്ഷതമേറ്റ് പര സഹായത്താലും കഴിയുന്നു. ഇവരെ രണ്ടു പേരേയും നോക്കാനും ഭക്ഷണവും മരുന്നിനു മുള്ള പണത്തിനായി ഇവരുടെ അമ്മ വളരെയധികം കഷ്ടാവസ്ഥയില്‍ ആണ്. മരുന്നും ഭക്ഷണവും ടൂബ് വഴിയാണ് കൊടുക്കേണ്ടത്. വിദഗ്ധ ചിക്ത്‌സ ലഭിക്കുകയാണങ്കില്‍ പഴയ അവസ്ഥയിലിക്ക് എത്തി ചേരാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഭക്ഷണത്തിനും മരുന്നിനും ഉള്ള പണം കണ്ടെത്താന്‍ മക്കളെ തനിച്ചാക്കി പോകാന്‍ കഴിയാത്ത ഈ അമ്മയുടെ വേദന നമ്മുടെ കൂടെ വേദന ആയി കാണണമെന്ന് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ സ്‌നേഹിതരെയും ഓര്‍മ്മിപ്പിക്കുന്നു. രണ്ടാമത്തെ ചാരിറ്റി നല്കുന്നത്: ഇടുക്കി,തൊടുപുഴ, കുമാരമംഗലത്തുള്ള ഈ നിര്‍ധന കുടുംബത്തെ കൂടി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. അപ്പന്‍ മരിച്ചു പോയതും മാനസിക രോഗത്തിന് അടിമയായ അമ്മയും മൂന്ന് മക്കളില്‍ ഒരു മകനൊഴികെ (ഷാജു) ബാക്കി രണ്ടുപേരും കടുത്ത മാനസിക രോഗികളും ആയ ഇവര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച വീട്ടില്‍ താമസിച്ചു വരവേ രണ്ടുമാസം മുന്‍പുണ്ടായ മഴയിലും, കാറ്റിലും മരം ഒടിഞ്ഞു ചാടി ആ വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ്. അമ്മയുടെയും സഹോദരങ്ങളുടെയും അസുഖം കാരണം അവരെ തനിച്ചാക്കി കൂലിപ്പണിക്കുപോകാന്‍ പോലും വയ്യാത്ത അവസ്ഥയിലായ ഷാജു എന്ന ഈ ചെറുപ്പക്കാരനാണ് നല്ലവരായ നിങ്ങളുടെ ഏവരുടെയും സഹായത്തിനായി അപേക്ഷിക്കുന്നത്. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ചാരിറ്റിക്ക് നമ്മുടെ രക്ഷാധികാരി ആയ ഫാദര്‍: റോയി കോട്ടക്കാപുറം ആദ്യ തുക കൈമാറി, ആശംസകള്‍ നേര്‍ന്നു.
ഇടുക്കിജില്ലാ സംഗമത്തിന് വര്‍ഷത്തില്‍ ഒരു ചാരിറ്റി കളക്ഷന്‍ മാത്രമേ ഉള്ളൂ . ഈ ലഭിക്കുന്ന തുക തുല്യമായി വീതിച്ചു രണ്ട് പേര്‍ക്കുമായി കൊടുക്കുന്നതാണ്. നമ്മുടെ ഈ രണ്ടു ചാരിറ്റിയും വഴി ഓരോ വ്യക്തിയും കൊടുക്കുന്ന ചെറിയ സഹായത്താല്‍ ഈ രണ്ട് കുടുംബങ്ങള്‍ക്ക് ചെറിയ കൈത്തിരി തെളിക്കാന്‍ സാധിക്കട്ടെ. നമ്മുടെ കൂട്ടായ്മ നടത്തുന്ന ഈ ചാരിറ്റി പ്രവര്‍ത്തിയില്‍ ഏവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ ചാരിറ്റി നല്ലരീതിയില്‍ വിജയകരമാക്കുവാന്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു. ഇടുക്കിജില്ലാ സംഗമം അക്കൌണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല