സിനിമയുടെ പേരിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ, ഉണ്ടെന്നാവും സംവിധായകന്‍ അക്കു അക്ബറിന്റെ മറുപടി. വെറുതെ ഒരു ഭാര്യ എന്നപേരിലൂടെ സിനിമയുടെ പേരിലും കാര്യമുണ്ടെന്ന് തെളിയിച്ച ആളല്ലേ അദ്ദേഹം. ഇപ്പോഴിതാ മറ്റൊരു വെറൈറ്റി പേരുമായി അക്കു വരുന്നു.
അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ പേര് ഇതാണോ വലിയ കാര്യം എന്നാണ്. പക്ഷെ അക്കുവിന് ഈ പേരില്‍ വലിയ തൃപ്തിയില്ലെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ദിലീപുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പേര് നന്നായി ബോധിച്ചു. അതുകൊണ്ടുതന്നെ ഇത് ഉറപ്പിക്കാനാണ് സാധ്യത.
കാവ്യാമാധവനാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ പ്രസന്ന ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രസന്നയുടെ ആദ്യ മലയാളചിത്രമാണ് ‘ഇതാണോ വല്യ കാര്യം?’. ജി എസ് അനിലാണ് തിരക്കഥയെഴുതുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമകഥ പറയുന്ന ചിത്രമാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും റിലീസ് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്ത ചിത്രം പുറത്തിറക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മനോഹരമായ ഒരു പ്രണയകഥകൂടി ഇതിലൂടെ പറയുന്നുണ്ട്.
ചാന്ദ്‌വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ഷിജോയ് എന്നിവര്‍ ചേര്‍ന്നാണ് ‘ഇതാണോ വല്യ കാര്യം’ നിര്‍മ്മിക്കുന്നത്. ഷാജി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം മോഹന്‍ സിത്താര.
സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കാനാണ് തീരുമാനം. തൊടുപുഴ, എറണാകുളം, കന്യാകുമാരി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ക്രിസ്മസ് ചിത്രമായി പുറത്തിറക്കാനാണ് സംവിധായകന്റെ ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല