ഷാജി ചരമേല്‍: മെയ് മാസം 28ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്നയുകെ മലയാളികളുടെ ദേശീയ കായിക മാമാങ്കം ഇക്കുറി മത്സര ചൂടില്‍ തിളച്ചുമറിയും ,റീജിയണ്‍ തല മത്സരങ്ങള്‍ ഇക്കുറി ജന പങ്കാളിത്തത്തിലും കായിക മികവിലും ഇന്നുവരെ കാണാത്ത തരത്തില്‍ മികവു തെളിയിക്കുന്നതായിരുന്നു.
ഒരു റീജിയണിലെ മാത്രം മത്സരങ്ങള്‍ നടക്കാന്‍ ബാക്കിയിരിക്കെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് റീജിയന്‍ തല ഭാരവാഹികള്‍ . ഉല്‍ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മാര്‍ച്ച് പാസ്റ്റ് മനോഹരമാക്കാന്‍ റീജിയനുകള്‍ പ്രത്യകം തയ്യാറെടുപ്പുകള്‍ നടത്തുന്നു ഇത്തവണ മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനത്തിന് പ്രത്യേകം ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ ചാമ്പ്യന്മാര്‍ ഏതു റീജിയന്‍ ആണെന്നറിയാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും. കരുത്തരായ പോര്‍ട്‌സ് മൗത്തിന്റെ തോളിലേറി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സൗത്തീസ്റ്റ് റീജിയന്‍ വിജയക്കുതിപ്പ് തുടരുമെന്ന് ഉറപ്പിക്കുന്നു. കഴിഞ്ഞ കായിക മേളയില്‍ ഏറ്റവും കൂടുതല്‍ ചോയിന്റ് കരസ്ഥമാക്കിയ അസോസിയേഷനും പോര്‍ട്‌സ് മൗത്ത് ആയിരുന്നു , പക്ഷേ ഈ വര്‍ഷം ശക്തമായ വെല്ലുവിളി ഉയര്‍ത്തി ആതിഥേയ റീജിയണായ മിഡ്‌ലാന്‍സ് , വാശിയേറിയ മത്സരങ്ങള്‍ നടന്ന സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, വെയില്‍സ് , നോര്‍ത്ത് വെസ്റ്റ് , യോര്‍ക്ഷയര്‍ ആന്റ് ഹമ്പര്‍, റീജിയനുകള്‍ രംഗത്തുണ്ട് .
യുക്മ ദേശീയ കായിക മേളയിലേക്ക് യുകെയിലെ മലയാളി കുടുംബങ്ങളെ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ.ഫ്രാന്‍സീസ് കവളക്കാട്ട് , സെക്രട്ടറി സജീഷ് ടോം, ജോയിന്റ് സെക്രട്ടറിയും കായികമേളയുടെ കോര്‍ഡിനേറ്ററും ആയ ബിജു തോമസ് പന്നിവേലില്‍എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല