ഇങ്ങനെയൊരു ക്രിസ്മസ് കാര്‍ഡ് കിട്ടിയാല്‍ നിങ്ങളിത്തിരി വിയര്‍ക്കും. ഒരു ഭൂതകണ്ണാടി വെച്ചാല്‍ പോലും ഇത്തിരിക്കുഞ്ഞന് കാര്‍ഡ് വായിക്കാന്‍ കഴിയില്ല. അത്തരമൊരു കാര്‍ഡ് നിര്‍മിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് സ്കോട്ലാന്റിലെ ഒരു സംഘം ഗവേഷകര്‍.
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ നാനോ സാങ്കേതിക വിഭാഗം ഗവേഷകരാണ് ഈ മൈക്രോ ക്രിസ്മസ് കാര്‍ഡിനു പിന്നില്‍.
200 മൈക്രോ മീറ്റര്‍ വീതിയും 290 മൈക്രോ മീറ്റര്‍ നീളവുമാണ് ഈ നാനോ കാര്‍ഡിനുള്ളത്. അതായത്, ഒരു പോസ്റ്റല്‍ സ്റ്റാമ്പിന്റെ വലുപ്പത്തിന്റെ 8,276 മടങ്ങ് ചെറുത്. മനുഷ്യന് തലമുടി നാരിഴയുടെ വീതി 100 മൈക്രോ മീറ്ററാണ്.
ചെറിയ ഗ്ലാസ് കഷ്ണങ്ങള്ക്കൊണ്ട് രൂപകല്പന ചെയ്ത ക്രിസ്മസ് ട്രീയും കാര്‍ഡിലുണ്ട്. ഇത്തിരിക്കുഞ്ഞന് കാര്‍ഡ് ആര്‍ക്കും അയച്ചുകൊടുക്കാനൊന്നും പരിപാടിയില്ലെന്ന് ഗവേഷകനായ ഡേവിഡ് കമിംഗ് പറഞ്ഞു. സാങ്കേതിക വിദ്യയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു നാനോ ക്രിസ്മസ് കാര്‍ഡ് രൂപകല്പന ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല