2008ലെ സാമ്പത്തിക മാന്ദ്യം പലര്‍ക്കും ഇന്നും ഒരു പേടി സ്വപ്‌നമാണ്. അത് നമ്മളെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുശേഷം 2008ലെ സാമ്പത്തിക മാന്ദ്യം നമ്മളെ പഠിപ്പിച്ച ചില കാര്യങ്ങള്‍ വിശകലനം ചെയ്യാം.
1. നിങ്ങള്‍ക്ക് തിരിച്ചുനല്‍കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കടം വാങ്ങരുത്
അമിതാത്മവിശ്വാസവും, കടം ലഭിക്കാനുള്ള എളുപ്പവും 1995-2007 കാലഘട്ടത്തിലെ ഹൗസിംങ് ഭൂം ആളിക്കത്താനിടയാക്കി. ഹൗസ് പ്രൈസില്‍ ഇതുവരെ ഒരു താഴ്ച അനുഭവപ്പെട്ടിട്ടില്ലാത്ത ഉപഭോക്താക്കള്‍ വന്‍ തോതില്‍ പണം കടം വാങ്ങി. ഒരു ഘട്ടത്തില്‍ പണം കണ്ടെത്താനുള്ള ഉപകരണമായി വീടിനെ മാറി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വീട് വില കുറഞ്ഞതിന്റെ അനന്തരഫലമായി 300 വര്‍ഷത്തിലാദ്യമായി പലിശനിരക്കില്‍ റെക്കോര്‍ഡ് താഴ്ചയുണ്ടായി.
2. നിങ്ങളുടെ പണം ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം
യു.കെ ബാങ്ക് തകരുന്നത് ആര്‍ക്കും സ്വപ്‌നം കാണാനാവില്ല. എന്നാല്‍ ഫീനാന്‍ഷ്യല്‍ സര്‍വ്വീസ് കോംപെന്‍സേഷന്‍ ലിമിറ്റ് ബാങ്കുകളില്‍ പണം സൂക്ഷിക്കുന്നത് റിസ്‌കാണെന്ന ധാരണ ചിലയാളുകളിലുണ്ടാക്കി. നോര്‍ത്തേണ്‍ റോക്കിന്റെയും ഐസ് ലാന്റിക് ബാങ്കിന്റെയും തകര്‍ച്ച വ്യക്തമാകുന്നത് നിക്ഷേപകര്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കാകുലരായിരുന്നു എന്നാണ്.
3. ഒരു എമര്‍ജന്‍സി ഫണ്ട് വേണ്ടത് അത്യാവശ്യമാണ്
ഒരു സാമ്പത്തിക പദ്ധതിയ്ക്ക് പണം കണ്ടെത്താന്‍ ഏതെങ്കിലും ഒരു സോഴ്‌സ് അത്യാവശ്യമാണ്. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ പലരും ഇത് മറയ്ക്കുന്നു. തിരിച്ചടക്കാന്‍ വഴികാണാതെ ക്രഡിറ്റ് കാര്‍ഡുകളും, ഓവര്‍ ഡ്രാഫ്റ്റും മറ്റും ധാരാളം ഉപയോഗിക്കും. അതിനാല്‍ 3-6 മാസത്തെ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് കരുതുന്നത് നല്ലതാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങള്‍, സാമ്പത്തികമാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് ഉപകരിക്കും.
4. നിങ്ങളുടെ പോര്‍ട്ട്‌ഫോലിയോ വിവിധങ്ങളാക്കുക
ഏതെങ്കിലും ഒരു സമ്പാദ്യത്തെ മാത്രം ആശ്രയിച്ചുകഴിയുന്നവരെയാണ് മാന്ദ്യം ഏറ്റവുമധികം ബാധിക്കുക. മിക്ക ജോലിക്കാര്‍ക്കും ജോലിചെയ്യുന്ന കമ്പനിയില്‍ നല്ല ഷെയ്‌റുണ്ടാകും. നിങ്ങളുടെ എല്ലാ സമ്പാദ്യവും ഒരു കൊട്ടയില്‍ തന്നെ ഇടാതിരിക്കുക.
5. നിങ്ങളുടെ നിക്ഷേപങ്ങളെ മനസിലാക്കുക
മിക്ക നിക്ഷേപകര്‍ക്കും അവരുടെ ചില ഇന്‍വെസ്റ്റ്‌മെന്റുകളുടെ റിസ്‌ക് അറിയില്ല. ഉദാഹരണത്തിന് ലെന്‍ഹാം ബ്രദേഴ്‌സിന്റെ സ്ട്രക്‌ചേര്‍ഡ് പ്രോഡക്ട്‌സ് എടുക്കുക. മിക്കയാളുകള്‍ക്കും അവര്‍ എടുക്കുന്ന റിസ്‌ക് എന്താണെന്ന് അറിയില്ല. അവര്‍ നല്‍കുന്ന എല്ലാ ഉറപ്പുകളും കണ്ണുമടച്ച് വിശ്വസിക്കും. പണം നഷ്ടപ്പെടുമ്പോഴാണ് പഠിക്കുക.
6. ലാഭം സ്വീകരിക്കാന്‍ ഭയക്കേണ്ട
വില്‍ക്കുന്നതിന് മുമ്പ് ഒരുപാട് കാത്തിരിക്കുന്നത് കാരണം മിക്ക വന്‍ ലാഭങ്ങളും നഷ്‌പ്പെടാറുണ്ട്. 2007ലെ പ്രോപേര്‍ട്ടി മാര്‍ക്കറ്റ് ഇതിന് വലിയ ഉദാഹരണമാണ്. ഇപ്പോള്‍ ലോയ്ഡ് ബാംങ്കിങ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന കമ്പനിയുടെ ഷെയറുകള്‍ 2007 ഏപ്രിലിനും 2009മാര്‍ച്ചിനും ഇടയ്ക്ക് 90% കുറഞ്ഞു. ലാഭം ഇനിയും കൂടട്ടെ എന്ന കാത്തിരുന്ന മിക്ക നിക്ഷേപകരെല്ലാം സമയത്ത് നഷ്ടപ്പെട്ട ലാഭത്തെയോര്‍ത്ത് നിരാശരാവുകയായിരുന്നു.
7. മുന്‍കാലത്തെ പെര്‍ഫോമെന്‍സ് ഭാവിയില്‍ പ്രതീക്ഷിക്കരുത്
ഒരു നിക്ഷേപം മുന്‍പ് എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നതിനേക്കാള്‍ അത് ഇപ്പോഴെങ്ങിനെയാണ് എന്ന് ചിന്തിക്കുന്നതാണ് അഭികാമ്യം.
8. നിങ്ങളുടെ നിക്ഷേപങ്ങള്‍ ഫഌക്‌സിബിളായി സൂക്ഷിക്കുക
നിങ്ങളുടെ നിക്ഷേപം കൂടുതല്‍ ഫഌക്‌സിബിളാക്കാന്‍ തയ്യാറാവുക. പിന്‍വലിക്കലുകള്‍ കൃത്യസമയത്ത് തന്നെ നടത്തുക. അല്ലാത്തപക്ഷം അതിന് പിഴ നല്‍കേണ്ടിവരും.
9. സ്റ്റോക്ക് മാര്‍ക്കറ്റും, സാമ്പത്തിക വ്യവസ്ഥയും ഒന്നല്ല
യു.കെയുടെ സാമ്പത്തിക വ്യവസ്ഥ കുറഞ്ഞ വളര്‍ച്ചയും, വലിയ പണപ്പെരുപ്പ നിരക്കമുള്ള ഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഇതിന്റെ കാഠിന്യം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ബജറ്റ് കമ്മി കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്.
യു.കെയുടെ സാമ്പത്തിക വ്യവസ്ഥ തകരുന്നതിനിടയിലും സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ 70% വളര്‍ച്ചയുണ്ടായിരിക്കുകയാണ്. സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ ഭാവിയെ ലക്ഷ്യം വച്ച് നീങ്ങുമ്പോള്‍ സാമ്പത്തിക വ്യവസ്ഥ കഴിഞ്ഞ കാലത്തെയാണ് നോക്കുന്നത്.
സാമ്പത്തിക രംഗത്ത് നല്ലതും ചീത്തയും സംഭവിക്കാം
സാമ്പത്തിക രംഗം ചലിക്കുന്നതാണ്. അത് എല്ലായ്‌പ്പോഴും ഒരേ നിലയില്‍ നില്‍ക്കില്ല. അവിടെ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിരിക്കും. ഇതിനെ അഭിമുഖീകരിക്കാന്‍ നാം തയ്യാറായിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല