ലണ്ടന്‍: വലിയ ബ്രാന്‍ഡുകളിലെ ഭക്ഷണസാധനങ്ങളുടേയത്ര തന്നെ പോഷകമൂല്യമുള്ളവയാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ബജറ്റ് റെയ്ഞ്ചസ് എന്ന് പഠന റിപ്പോര്‍ട്ട്. ബ്രീട്ടീഷുകാരുടെ ഇഷ്ടഭക്ഷണങ്ങളായ പിസാ, ക്രിപ്‌സ്, സെറീല്‍സ്, കെച്ചപ്പ് എന്നിവയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിലഉയരുന്നതിനാല്‍ ഓണ്‍ ലേബലല്‍ ഫുഡുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിനാളുകള്‍ക്ക് ഇത് വലിയൊരാശ്വാസമാകും.
സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനാല്‍ ഓണ്‍ ബ്രാന്‍ഡ് ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുന്നവര്‍ക്ക് അവയില്‍ പോഷകമൂല്യം ഒട്ടും കുറവല്ല എന്നറിയുന്നത് ഏറെ സന്തോഷകരമായിരിക്കുമെന്ന് പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയ പ്രൊഫസര്‍ ബാര്‍ബറ ലിവിംങ് സ്റ്റോണ്‍ പറയുന്നു.
പരിശോധനയക്കായി ഉല്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ യു.കെയിലെ 32 പ്രധാനആഹാരങ്ങളുടെ ഓണ്‍ബ്രാന്‍ഡ് വാങ്ങിച്ചു. ടെസ്‌കോ, സെയിന്‍സ്ബറി, അസ്ഡ, വെയ്‌ട്രോസ്, തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിച്ചത്.
സോസേജസ്, ഹാം സ്ലൈസസ്, ബീഫ് ബര്‍ഗേസ്, മത്സ്യം, ബ്രഡ്, ഫ്രൂട്ട് പീസ്, പാലുല്‍പ്പന്നങ്ങള്‍, തുടങ്ങിയവയാണ് വാങ്ങിച്ചത്. ഓരോ ഉല്പന്നത്തിന്റെയും ഏറ്റവും വിലകുറഞ്ഞ ഓണ്‍ബ്രാന്‍ഡുകളും വാങ്ങിച്ചു. ഉദാഹരണമായി ടെസ്‌കോയുടെ വാല്യൂ റെയ്ഞ്ച്, സെയിന്‍സ്ബറിയുടെ ബേസിക്‌സ്, വെയ്‌ട്രോസിന്റെ എസന്‍ഷ്യല്‍സ് എന്നിവ. ഇതിനൊപ്പം വന്‍ബ്രാന്‍ഡുകളിലുള്ള ആഹാരസാധനങ്ങളും ഇവര്‍ വാങ്ങിച്ചു. അതിനുശേഷം ഇവയിലെ പോഷകാംശങ്ങളെ വിശദമായി പരിശോധിച്ചു. ഫാറ്റ്, ഉപ്പ്, പഞ്ചസാര, കലോറി എന്നിവയുടേതുള്‍പ്പെടെ കണക്കെടുത്തു. ഇതിനു പുറമേ ബിഗ് ബ്രാന്‍ഡുകള്‍ക്കും ഓണ്‍ബ്രാന്‍ഡുകള്‍ക്കും ചിലവഴിക്കുന്ന ഓരോ പൗണ്ടില്‍ നിന്നും എത്ര കലോറിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും ഇവര്‍ താരതമ്യം ചെയ്തു.
മാംസ്യം, പൗള്‍ട്രി, മത്സ്യോത്പന്നങ്ങള്‍, എന്നിവയുടെ ബ്രാന്‍ഡഡ് ലേബലുകളാണ് കൂടുതല്‍ ഗുണകരം. കാരണം ഇവയില്‍ ഫാറ്റ് കുറഞ്ഞഅളവിലേ ഉള്ളൂ എന്നതാണ്. എന്നാല്‍ ഓണ്‍ ലേബലിലുള്ള പാലുല്‍പന്നങ്ങായ റൈസ് പുഡിംങ്, കസ്റ്റാഡ്, ഐസ്‌ക്രീം എന്നിവ പോഷകമൂല്യത്തിന്റെ കാര്യത്തില്‍ ബ്രിഗ് ബ്രാന്‍ഡുകളെ പരാജയപ്പെടുത്തും.
ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ ഓണ്‍ ബ്രാന്‍ഡ് ബ്രാന്റഡ് ഉല്പന്നങ്ങള്‍ തമ്മില്‍ പോഷകമൂല്യത്തിന്റെ കാര്യത്തില്‍ യാതൊരു വ്യത്യാസമില്ല. അഥവാ വ്യത്യാസമുണ്ടെങ്കില്‍ കുറഞ്ഞയളവിന്റെതുമാത്രമേ ഉള്ളൂ എന്നാണ് ഇവരുടെ പഠനത്തില്‍ നിന്നും വ്യക്തമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല