നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നേരിട്ട് പോയും ഓണ്‍ലൈനായുമെല്ലാം സാധനങ്ങള്‍ വാങ്ങാറുണ്ട്. സാധനങ്ങള്‍ വാങ്ങും അതിന് പണം നല്‍കും എന്നല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. എന്നാല്‍ ഉപഭോക്താക്കളായ നമ്മള്‍ക്ക് ചില അവകാശങ്ങളുണ്ട്.
ഉപഭോക്താക്കള്‍ക്ക് സെയില്‍ ഗുഡ് ആക്ട് പ്രകാരം ചില അവകാശങ്ങളുണ്ടെന്ന് കണ്‍സ്യൂമര്‍ റൈറ്റ് ഓര്‍ഗനൈസേഷന്റെ അഭിഭാഷകന്‍ എക്‌സപി ഫ്യൂന്റസ് പറയുന്നു. സാധനത്തിന്റെ ഗുണത്തില്‍ നമ്മള്‍ സംതൃപ്തരല്ലെങ്കില്‍ അത് തിരിച്ചുനല്‍കാനുള്ള അവകാശമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അത് ഇഷ്ടമായില്ല എന്ന കാരണം കൊണ്ട് അത് തിരിച്ചുനല്‍കാനുള്ള അധികാരമില്ലെന്നും അദ്ദേഹം പറയുന്നു.
കേടുപാടുള്ള സാധനങ്ങള്‍
സാധനങ്ങളെക്കുറിച്ച് തെറ്റായ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇതിനെതിരെ കോടതിയെ സമീപിക്കാവുന്നതാണ്. സാധനങ്ങള്‍ വാങ്ങിയെന്നതിന് തെളിവുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നിയമപരമായി മുന്നോട്ടുനീങ്ങാം. സാധനംവാങ്ങി മാസത്തിനുള്ളില്‍ നിങ്ങള്‍ പരാതിനല്‍കിയാല്‍ മതി. ചിലപ്പോള്‍ ക്രിസ്തുമസ്, ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കായി നിങ്ങള്‍ മുന്‍കൂട്ടി സാധനങ്ങള്‍ വാങ്ങിസൂക്ഷിക്കാറുണ്ട്. അവയുടെ കുഴപ്പം മനസിലാക്കുമ്പോഴേക്കും തിരിച്ചെത്തിക്കാനുള്ള സമയം കഴിഞ്ഞിരിക്കും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും പണം തിരികെ ലഭിക്കില്ല. എന്നാല്‍ സാധനങ്ങള്‍ മാറ്റി നല്‍കാനും, കേടുപാടുകള്‍ പരിഹരിച്ച് തരാനുമുള്ള ഉത്തരവാദിത്തം റീട്ടെയ്‌ലേഴ്‌സിനുണ്ട്. കോണ്‍ട്രാക്ട് നിയമപ്രകാരം ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ ആറ് മാസത്തെ കാലാവധിയാണുള്ളത്.
കേടുപറ്റിയ സാധനങ്ങള്‍ റീട്ടെയ്‌ലര്‍മാര്‍ക്ക് നല്‍കിയാല്‍ അവര്‍ ഉപഭോക്താക്കളെ നിര്‍മ്മാതാക്കളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നതിന് വിലക്കുണ്ടെന്നാണ് ദ ട്രെയിഡിംങ് സ്റ്റാന്‍േഡ്‌സ് നല്‍കുന്ന മുന്നറിയിപ്പ്. സാധനം നല്‍കില്ലെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം റീട്ടെയ്‌ലര്‍ക്കാണുള്ളത്.
സെയില്‍സ് ഷോപ്പിംങ്
വിറ്റസാധനത്തിന്റെ പണം തിരിച്ചുനല്‍കുന്നതല്ല എന്ന് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഷോപ്പുകള്‍ നിയമം ലംഘിക്കുകയാണ്. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയശേഷമാണ് അതിന് പ്രശ്‌നമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അത് തിരിച്ചുനല്‍കി മാറ്റിവാങ്ങാനോ പണം തിരികെ വാങ്ങാനോ ഉള്ള അവകാശമുണ്ട്.
ദീര്‍ഘദൂര ഷോപ്പിംങ്
വളരെ ദൂരെ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അധിക സംരക്ഷണമുണ്ട്. ഏതെങ്കിലും കാറ്റലോഗില്‍ കണ്ടോ, അല്ലെങ്കില്‍ ഓണ്‍ലൈനിലൂടെയോ മറ്റോ നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയുണ്ടെന്ന് ഉറപ്പുവരുത്താനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ ഓണ്‍ലൈനിലൂടെ ഒരു ഫോണോ മറ്റൊ വാങ്ങിയെങ്കില്‍ അതിന് കേടുപാടുകളുണ്ടെങ്കില്‍ സാധനം വാങ്ങി ഏഴ് പ്രവൃത്തിദിവസം കഴിയുന്നതിനുള്ളില്‍ അത് തിരിച്ചുനല്‍കുകയോ, അല്ലെങ്കില്‍ അതില്‍ നിങ്ങള്‍ തൃപ്തരല്ലെന്ന് വില്പനക്കാരനെ അറിയിക്കുകയോ ചെയ്യാനുള്ള അധികാരം 2000ല്‍ നിലവില്‍ വന്ന ഡിസ്റ്റന്‍സ് സെല്ലിംങ് റഗുലേഷന്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സാധനത്തിന്റെ വിലയും, അതെത്തിക്കാനായി നിങ്ങള്‍നല്‍കിയ ചിലവും നിങ്ങള്‍ക്ക് തിരിച്ചുകിട്ടും.
ഹോളിഡേ പര്‍ച്ചേഴ്‌സ്
പെട്ടെന്നുള്ള മനംമാറ്റം കാരണം നിങ്ങള്‍ക്ക് അവധിദിന ബുക്കിംങ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു എന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ നല്‍കിയ പണത്തില്‍ നിന്നും ചെറിയൊരു ശതമാനം ക്യാന്‍സല്‍ ചെയ്യാനുള്ള ചാര്‍ജായി അവര്‍ക്ക് എടുക്കാവുന്നതാണ്.
എന്നാല്‍ നിങ്ങള്‍ ബുക്ക് ചെയ്തശേഷം പാക്കേജില്‍ എന്തെങ്കിലും മാറ്റം വരുത്തിയെന്നു കരുതുക. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധുക്കളാരെങ്കിലും മരിച്ചതിനാല്‍ ബുക്കിംങ് നീട്ടിവയ്‌ക്കേണ്ടി വന്നുവെങ്കില്‍ നിങ്ങള്‍ ഒരു ധനനഷ്ടവും കൂടാതെ ബുക്കിംങ് ക്യാന്‍സല്‍ ചെയ്യാം.
നിങ്ങള്‍ക്ക് ടൂര്‍പാക്കേജ് എടുത്ത് നല്‍കിയിരിക്കുന്ന ഓപ്പറേറ്റര്‍ നിങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ക്ക് എയര്‍ ട്രാവല്‍ ഓര്‍ഗനൈസേഴ്‌സ് ലൈസന്‍സിംങ്ങിലോ, അല്ലെങ്കില്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സിന്റെയോ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.
വാഹനങ്ങള്‍ വാങ്ങുമ്പോള്‍
നിങ്ങള്‍ ഒരു കാര്‍ഡീലറില്‍ നിന്നോ, ഓണ്‍ലൈന്‍ ട്രേഡറില്‍ നിന്നോ കാര്‍ വാങ്ങുന്നു എന്നിരിക്കട്ടെ. നിങ്ങള്‍ ഉദ്ദേശിച്ച ഗുണങ്ങള്‍ അതിനുണ്ടായിരിക്കണം. കാറിന് ഉണ്ടെന്ന് പറഞ്ഞിരിക്കുന്ന ഗുണങ്ങളെല്ലാം ഉണ്ടാവണം. ഇതില്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഇത് റിപ്പെയര്‍ ചെയ്ത് തരാനോ, പണം തിരികെ നല്‍കാനോ മാറ്റിവാങ്ങാനോ അവകാശമുണ്ട്.
ഫോണുകളും ബ്രോഡ്ബാന്റുകളും
ഹോം ഫോണ്‍, മൊബൈല്‍, ബ്രോഡ്ബാന്റുകള്‍ എന്നിവ വാങ്ങുന്നതിന് മുമ്പ് നിബന്ധനങ്ങള്‍ പൂര്‍ണമായി പരിശോധിക്കണം. എന്തെങ്കിലും കേട് പാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരിച്ചുനല്‍കണം.
നിങ്ങള്‍ ഒരു ബ്രോഡ്ബാന്റ് സേവനം എടുത്ത് നാല് ആഴ്ച തുടര്‍ച്ചയായി സേവനം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ യാതൊരു ധനനഷ്ടവും കൂടാതെ കോണ്‍ട്രാക്ട് വേണ്ടെന്ന് വയ്ക്കാം. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒടെലോയെയോ, സിയാസിനെയോ സമീപിക്കാം.
ഫിനാന്‍ഷ്യല്‍ പ്രോഡക്ട്
മിക്ക ഫിനാന്‍ഷ്യല്‍ ഉല്പന്നങ്ങളും വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചുനല്‍കാം. യാതൊരു പിഴയും നിങ്ങള്‍ നല്‍കേണ്ടതില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍, പേഴ്‌സണല്‍ ലോണുകള്‍, തുടങ്ങിയ ക്രെഡിറ്റ് എഗ്രിമെന്റുകള്‍ക്ക് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് പെന്‍ഷന്‍ എന്നിവയുടെ കാലവധി 30 ദിവസമാണ്.
ഏതെങ്കിലും ഒരു ഫിനാന്‍ഷ്യല്‍ പ്രോഡക്ട് നല്‍കി നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ കമ്പനിക്ക് പരാതി നല്‍കണം. ആ പരാതിയില്‍ നടപടിയെടുത്തില്ലെങ്കലില്‍ നിങ്ങള്‍ക്ക് എഫ്.ഒ.എസിനെ സമീപിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല