ഒരാളെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തുന്നത് എന്താണെന്ന് ചോദിക്കുന്നതിന് മുമ്പ് അയാളുടെ തലയില്‍ നോക്കുന്നത് നല്ലതായിരിക്കും. അയാളുടെ മുടി നരച്ചതാണെങ്കിലോ അല്ലെങ്കില്‍ കഷണ്ടിയാണെങ്കിലോ ആ ചോദ്യത്തിന്റെ പോലും ആവശ്യമില്ല. ഏറ്റവും വലിയ ദുഃഖം തന്റെ കാര്‍ക്കൂന്തലിനെക്കുറിച്ച് (അത് ഇല്ലാത്തതിനെക്കുറിച്ച്) തന്നെയായിരിക്കും. അങ്ങനെയുള്ളവര്‍ക്കായി ഒരു സന്തോഷവാര്‍ത്തയുമായി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ രംഗത്തെത്തിയിരിക്കുന്നു.
മുടി നരക്കുന്നവര്‍ എല്ലാദിവസവും ഡൈ ചെയ്യേണ്ടതില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. മുടി നരക്കാന്‍ കാരണക്കാരനായ ഒരു പ്രോട്ടീന്‍ ഉണ്ടത്രേ അവനെയങ്ങ് കൈകാര്യം ചെയ്താല്‍ കാര്യങ്ങളെല്ലാം ശരിയാകുമത്രേ, മുടിയങ്ങ് കറുത്ത് തഴച്ച് വളരുമത്രേ! മെലനോസൈറ്റ് എന്ന സെല്ലാണ് മുടിയുടെ നിറം നിശ്ചയിക്കുന്നത്. മെലനോസൈറ്റ് മാത്രമല്ലെന്ന് കാലങ്ങളായി ശാസ്ത്രസമൂഹത്തിന് അറിയാമായിരുന്നു. എന്നാല്‍ രണ്ടാമത്തെ കക്ഷി ആരാണെന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. അവനെ കണ്ടുപിടിച്ചു- ഡബ്ല്യൂഎന്‍റ്റി എന്നാണ് അവന്റെ പേര്. ഇതുരണ്ടുകൂടി ചേര്‍ന്നാണത്രേ മുടിയുടെ നിറം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത്.
ഇവരുടെ, അതായത് മെലനോസൈറ്റിന്റെയും ഡബ്ല്യൂഎന്‍റ്റിയും ഒത്തൊരുമയില്ലായ്മ മുടിയുടെ വെള്ളയോ മറ്റേതെങ്കിലും നിറമോ ആയി മാറ്റാന്‍ കാരണമാകും. അങ്ങനെ വരുമ്പോള്‍ ഇവര്‍ ഒരുമിച്ച് മുടിയുടെ കറുപ്പാക്കാന്‍ എന്തുചെയ്യണമെന്നതാണ് ഇനി കണ്ടുപിടിക്കാന്‍ പോകുന്നത്. എന്തായാലും മുടിയുടെ നിറത്തിന് കാരണക്കാരെ കണ്ടുപിടിച്ച സ്ഥിതിക്ക് അധികം വൈകാതെതന്നെ അവരെ യോജിപ്പിച്ചുകൊണ്ടുപോകാനുള്ള കുരുട്ടുവിദ്യയും കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇതിനെയൊക്കെ കവച്ചുവെയ്ക്കുന്ന മറ്റൊരു കാര്യവും ഇക്കൂട്ടത്തില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അത് തൊലിപ്പുറത്ത് ഉണ്ടാകുന്ന ക്യാന്‍സറുമായി ബന്ധപ്പെട്ട കാര്യമാണ്. കൂട്ടത്തില്‍ തൊലിപ്പുറത്തെ ക്യാന്‍സറിനെ ചികിത്സിക്കാനുള്ള വിദ്യയുംകൂടി കണ്ടുപിടിക്കപ്പെട്ടത്രേ! അതിന് അത്ര ഉറപ്പൊന്നുമില്ല. അതുകൊണ്ട് തല്‍ക്കാലം മുടി കറുപ്പിക്കാനുള്ള വിദ്യ കണ്ടുപിടിച്ചെന്ന ഡോ. മയൂമിയുടെ വാക്കുകളെ നമുക്ക് വിശ്വസിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല