ലണ്ടന്‍: പൂര്‍ണശമ്പളത്തോടെ 20 ആഴ്ച മെറ്റേണിറ്റി ലീവ് അനുവദിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ വിവാദ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബിസിനസ് സ്ഥാപനങ്ങളിലേക്ക് യുവതികളെ ജോലിക്കെടുക്കാന്‍ ഉടമകള്‍ തയ്യാറാവാത്ത അവസ്ഥ സംജാതമാകാന്‍ ഈ തീരുമാനം കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് 20ആഴ്ച ലീവ് അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്.
യു.കെയുടെ മെറ്റേണിറ്റി ചിലവ് ഇരട്ടിയായതായും ഇത് സമ്പദ് വ്യവസ്ഥയ്ക്ക് 2.5ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞവര്‍ഷം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ പാര്‍ലമെന്റാണ് ഈ തീരുമാനം മുന്നോട്ടുവച്ചത്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നത് കഴിഞ്ഞദിവസം യൂറോപ്യന്‍ തൊഴില്‍ മന്ത്രിമാര്‍ക്കിടയില്‍ ഇത് വോട്ടിനിട്ടപ്പോള്‍ നിയമം മരവിപ്പിക്കാന്‍ തങ്ങള്‍ക്ക് നല്ല പിന്തുണലഭിച്ചിട്ടുണ്ടെന്നാണ്.
ഈ തീരുമാനം വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്നാണ് മന്ത്രിമാരുടെ തീരുമാനം. യൂറോപ്യന്‍ പാര്‍ലമെന്റ് മുന്നോട്ടുവച്ച ഈ തീരുമാനം യു.കെയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്ന് തൊഴില്‍മന്ത്രി ക്രിസ് ഗെയിലിംങ് പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ഈ തീരുമാനം നടപ്പാക്കാന്‍ നന്നേ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ നമ്മള്‍ ഇതിനെ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
20ആഴ്ച പൂര്‍ണ ശമ്പളത്തോടെ മെറ്റേണിറ്റി ലീവ് നല്‍കുകയെന്നത് നല്ല തീരുമാനമാണ്. എന്നാല്‍ അത് രാജ്യത്തിന് താങ്ങാനാവാത്തതാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് മെമ്പര്‍ മരിന യെന്നാകൗണ്ടാകിസ് പറഞ്ഞു. യുവതികളായ തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുന്നതിനും ഇത് കാരണമാകുമെന്ന്അവര്‍ വ്യക്തമാക്കി. എന്നാല്‍ ഈ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മറ്റ് ഇ.യു ബിസിനസുകള്‍ തകിടം മറിക്കപ്പെടുമെന്നാണ് ചില പാര്‍ലമെന്റംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല