1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2018

Philip Kandoth: ഇനി വെറും 3 ദിനങ്ങള്‍ മാത്രം; മെയ് 5 ശനിയാഴ്ച രാവിലെ 9.30ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠന ക്ലാസ് സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍. സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായ റവ. ഫാ. പോളി മണിയാട്ടിന്റെ നേതൃത്വത്തില്‍ മെയ് 5ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍ വച്ച് വിശുദ്ധ കുര്‍ബാനയും സെമിനാറും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കെഫല്ലി പാര്‍ക്കില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രതിനിധികള്‍ക്ക് വേണ്ടി നടത്തിയ പാസ്റ്റര്‍ പ്ലാനിംഗ് സമ്മേളനത്തില്‍ റവ. ഫാ. പോള്‍ മണിയാട്ട് വളരെ മനോഹരമായി വിശുദ്ധ കുര്‍ബാനയെ കുറിച്ചും ലിറ്റര്‍ജിയെ കുറിച്ചും ക്ലാസ് എടുക്കുകയുണ്ടായി. വിശ്വാസികളുടെ ഇടയില്‍ നിന്നും അതിനു ലഭിച്ച മികച്ച പ്രതികരണത്തിന്റെ ഫലമായി രൂപതയില്‍ ഉടനീളം സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഇത്തരം ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയുടെ ദൈവ ശാസ്ത്ര ആഴത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള ക്‌ളാസുകള്‍ എടുക്കുന്ന്തായിരിക്കും. ആദിമ സഭയില്‍ വി. കുര്‍ബാനയെ കേന്ദ്രീകരിച്ചാണ് സഭാസമൂഹങ്ങള്‍ വളര്‍ന്നത്. വിശുദ്ധ കുര്‍ബാനയും അതിനെ അതിനെ തുടര്‍ന്നുള്ള സെമിനാറും വിശുദ്ധ കുര്‍ബാനയെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ സഹായിക്കുന്നതാണ്. ഈ പഠന ക്ലാസുകളിലേക്ക് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് കൈക്കാരന്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, ആള്‍ത്താര ശുശ്രൂഷകര്‍ ഇതില്‍ സംബന്ധിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും പ്രത്യേകം എല്ലാവരെയും ക്ഷണിക്കുന്നു.

സ്ഥലം:

St. Joseph Church

232 Forest Road

Fishponds

Bristol

BS163AT

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫിലിപ്പ് കണ്ടോത്ത് : 0770306836

റോയ് സെബേഷ്യന്‍: 07862701046

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.