അമേരിക്കയിലെ അലബാമയില്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ഇന്ത്യക്കാരന്‍ ശരീരം തളര്‍ന്ന് കിടപ്പിലായി. ഗുജറാത്തില്‍ നിന്നുള്ള 57 കാരന്‍ സുരേഷ് ഭായി പട്ടേലിനാണ് പോലീസിന്റെ ചോദ്യം ചെയ്യലിന്റെ ദുരനുഭവം ഉണ്ടായത്.
പതിനേഴു മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയെ നോക്കാനാണ് പട്ടേല്‍ അമേരിക്കയിലെത്തിയത്. ഫുട്പാത്തില്‍ നടക്കാനിറങ്ങിയ പട്ടേലിനെ കണ്ട് അയല്‍ക്കാരില്‍ ആരോ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ കറങ്ങി നടക്കുന്നു എന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാകട്ടെ ഹിന്ദിയും ഗുജറാത്തിയും മാത്രം അറിയാവുന്ന പട്ടേലിന് തന്റെ നിരപരാധിത്തം ഇംഗ്ലീഷില്‍ പറഞ്ഞ ബോധിപ്പിക്കാനായില്ല.
തുടര്‍ന്ന് പോലീസ് വിലങ്ങു വക്കാന്‍ ശ്രമിച്ചപ്പോള്‍ പട്ടേല്‍ കുതറുകയും പോലീസ് പട്ടേലിനെ ബലമായി തറയില്‍ കിടത്തി വിലങ്ങു വക്കുകയുമായിരുന്നു. ബലപ്രയോഗത്തിന്റെ ആഘാതത്തെ തുടര്‍ന്ന് പട്ടേലിന്റെ ശരീരം തളര്‍ന്നു.
ഇപ്പോള്‍ ആശുപത്രിയിലുള്ള പട്ടേലിന് അടിയന്തിര ശസ്ത്രക്രിയ നടത്തും. സംഭവത്തിനു കാരണക്കാരനായ പോലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഒപ്പം സംഭവം ഭാഷാ പ്രശ്‌നം കൊണ്ട് ഉണ്ടായതാണെന്നും പട്ടേല്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പോലീസ് ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല