ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളില്‍ ഇന്ത്യക്കാരുടേതായി 2.5ലക്ഷം കോടി ഡോളറി (11,127 കോടി രൂപ) ന്റെ നിക്ഷേപമുണ്ടെന്ന് സ്വിസ് സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപം ഒന്നരലക്ഷം കോടി ഡോളര്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്വിസ് നാഷണല്‍ ബാങ്ക് വക്താവ് വാള്‍ട്ടര്‍ മെയര്‍ ഇക്കാര്യമറിയിച്ചത്.
2010ലെ വാര്‍ഷിക കണക്കുപ്രകാരം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 1.965 ലക്ഷം കോടി സ്വിസ് ഫ്രാങ്ക്‌സ് ആണ്- വാള്‍ട്ടര്‍ മെയര്‍ പറഞ്ഞു. 2009ല്‍ ഇത് 196.5 കോടി സ്വിസ് ഫ്രാങ്കായിരുന്നു ഇന്ത്യക്കാരുടെ സ്വസ് ബാങ്ക് നിക്ഷേപം. 2008ല്‍ അത് 240 കോടി സ്വിസ് ഫ്രാങ്കായിരുന്നു. ഇത്രയും കാര്യങ്ങള്‍ മാത്രമേ സ്വിസ് നാഷണല്‍ ബാങ്ക് പ്രസിഡന്റിനുവേണ്ടി ഇപ്പോള്‍ പറയാനാവൂ എന്ന് മെയര്‍ പറഞ്ഞു.
2008ല്‍ യു.എസിലെ ലെന്‍ഹാം ബാങ്ക് തകര്‍ന്നതിനെത്തുടര്‍ന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ സ്വിസ് സ്വകാര്യ ബാങ്കുകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വസ് ബാങ്കുകളില്‍ നിന്നും നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചിരുന്നു. എന്നാല്‍ ്അതിനുശേഷം നിക്ഷേപം വീണ്ടും കൂടുകയും വന്‍തോതില്‍ തകര്‍ന്ന യു.എസ്.ബി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ലാഭത്തിലാവുകയുമായിരുന്നു.
സ്വിസ് ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെച്ചൊല്ലി ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് നിക്ഷേപത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ബാങ്ക് നിക്ഷേപത്തിന്റെ രഹസ്യസ്വഭാവം അവസാനിപ്പിക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡിനുമേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. സര്‍ക്കാറുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ചില വിവരങ്ങള്‍ നല്‍കാവുന്ന രീതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ബാങ്കിങ് നിയമം ഭേദഗതി ചെയ്തുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല