ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. 65 റണ്‍സുമായി ഗൗതം ഗംഭീറും 49 റണ്‍സുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറുമാണ് ക്രീസില്‍. സെവാഗ്(13), ദ്രാവിഡ്(5) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 362 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മധ്യനിര ബാറ്റ്‌സ്മാന്‍ ജാക്ക് കാലിസി (161 )ന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മലയാളി താരം ശ്രീശാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്‍ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റ് നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല