ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്റെ ആവേശോജ്ജ്വല ജയം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 220 റണ്‍സിന് പുറത്തായി.
ഇന്ത്യ 48.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റില്‍ യൂസുഫ് പത്താനും (59) സുരേഷ് റെയ്‌നയും (37) ധീരമായി പൊരുതി. തോല്‍വി തുറിച്ചു നോക്കിയപ്പോഴും ഹര്‍ഭജന്‍ സിങ്ങിന്റെ (23 നോട്ടൗട്ട്) ധീരമായ ബാറ്റ് വീശലാണ് സന്ദര്‍ശകര്‍ക്ക് തുണയായത്.
വിരാട് കോഹ്‌ലി 28ഉം രോഹിത് ശര്‍മ 23ഉം റണ്‍സെടുത്തു. മോര്‍നെ മോര്‍ക്കല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല