വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. 63 റണ്‍സിന്റെ ജയം സ്വന്തമാക്കിയ മഹേന്ദ്ര സിങ് ധോണിയും കൂട്ടരും മൂന്നു ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. വിശ്വസ്ത മതില്‍ രാഹുല്‍ ദ്രാവിഡ് (112) പൊരുതി നേടിയ ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ വിന്‍ഡീസ് 262 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍മാരായ ഇശാന്ത് ശര്‍മയും പ്രവീണ്‍ കുമാറുമാണ് വിന്‍ഡീസിനെ മെരുക്കിയത്. അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍സിങ്ങും സുരേഷ് റെയ്‌നയും ഒരോ വിക്കറ്റ് വീതമെടുത്തു. ഒമ്പതിന് 223 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ആതിഥേയര്‍ക്കായി ദേവേന്ദ്ര ബിഷുവും (26), ഫിദല്‍ എഡ്വേര്‍ഡ്‌സും (16 നോട്ടൗട്ട്) അവസാന വിക്കറ്റില്‍ 39 റണ്‍സുമായി പൊരുതിനിന്നെങ്കിലും റെയ്‌നയുടെ പന്തില്‍ ബിഷു വീണതോടെ ഇന്ത്യ വിജയം രുചിച്ചു. അഡ്രിയാന്‍ ബരത് (38), ലെന്‍ഡല്‍ സിമ്മണ്‍സ് (27), രാംനരേശ് സര്‍വന്‍ (പൂജ്യം) എന്നിവരെ മൂന്നാംദിനം നഷ്ടമായ വിന്‍ഡീസ് മൂന്നിന് 131 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ക്രീസിലെത്തിയത്. മൂന്നാം ദിനം അവസാന സെഷനില്‍ വിക്കറ്റു പോവാതെ 62 റണ്‍സെന്ന നിലയില്‍നിന്ന് മൂന്നിന് 80ലേക്കെത്തിയ ആതിഥേയര്‍ക്ക് വ്യാഴാഴ്ചയും അത്തരമൊരു തകര്‍ച്ച നേരിടേണ്ടിവന്നു. ഡാരന്‍ ബ്രാവോ (40), ശിവ്‌നാരായണന്‍ ചാന്ദര്‍പോള്‍ (30) എന്നിവരെ തിരിച്ചയച്ച പ്രവീണ്‍കുമാര്‍ സ്‌കോര്‍ അഞ്ചിന് 149ലെത്തിച്ചു.
കഴിഞ്ഞദിവസം ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുന്തൂണായ ദ്രാവിഡ് ടെസ്റ്റില്‍ 15 വര്‍ഷം തികച്ച മത്സരത്തില്‍ തന്റെ 32ാം സെഞ്ച്വറി അടിച്ചെടുക്കുകയായിരുന്നു.279 പന്തില്‍ 11 ഫോറും ഒരു സിക്‌സുമടക്കമാണ് ദ്രാവിഡ് 112 റണ്‍സ് നേടിയത്. ഒമ്പതാം വിക്കറ്റില്‍ അമിത് മിശ്രയെ (28) കൂട്ടുനിര്‍ത്തി 56 റണ്‍സ് ചേര്‍ത്താണ് ദ്രാവിഡ് ടീമിന്റെ രക്ഷകനായത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല