ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സന്ദര്‍ലാന്റിന്റെ ഓണാഘോഷം ഞായറാഴ്ച്ച നടക്കും. ഡെപ്ത്‌ഫോര്‍ഡ് ആന്‍ഡ് മില്‍ഫീല്‍ഡ് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ ഗൃഹതുരുത്വമുണര്‍ത്തുന്ന ഓണവിഭവങ്ങള്‍ അടങ്ങിയ സദ്യയും, കേരളത്തനിമയുള്ള സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാവിലെ 11ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം 4.00 ന് അവസാനിക്കും. ആഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഓണാഘോഷം നടക്കുന്ന വേദിയുടെ വിലാസം : Deptford & Millfield Communtiy Center, Sundarland.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല