ന്യൂദല്‍ഹി: ഇന്ത്യന്‍ വാഹനവിപണിയില്‍ നിയന്ത്രണം സ്ഥാപിക്കാനൊരുങ്ങുകയാണ് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആറു പുതിയ കാര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള കാറുകളായിരിക്കും ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. എസ്.യു.വി, സെഡാന്‍ മോഡലുകള്‍ തുടര്‍ന്ന് പുറത്തിറക്കുമെന്ന് ജി.എം ഇന്ത്യ പ്രസിഡന്റ് കാല്‍ സ്ലൈം പറഞ്ഞു.
ഏപ്രിലില്‍ ഷെവര്‍ലേ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ജി.എം മോട്ടോര്‍സിന്റെ ബാംഗ്ലൂരിലെ പ്ലാന്റിലായിരിക്കും കാര്‍ നിര്‍മ്മിക്കുക. 201213 വര്‍ഷം കാര്‍വില്‍പ്പന രണ്ടുലക്ഷമായി ഉയര്‍ത്താനും ജി.എം മോര്‍ട്ടോര്‍സ് ലക്ഷ്യമിടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല