ലണ്ടന്‍: സിംബാബ്‌വെയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡി ഫളവര്‍ ടീം ഇന്ത്യയുടെ പരിശീലകസ്ഥാനത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോച്ചിന്റെ സ്ഥാനത്തേക്ക് ബി.സി.സി.ഐ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഫളവറും ഇടംപിടിച്ചിട്ടുണ്ടെന്നാണ് ‘ ഡെയ്‌ലി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ഇംഗ്ലണ്ടിന്റെ കോച്ചാണ് ആന്‍ഡി. ഇംഗ്ലണ്ടിന്റെ തന്നെ മുന്‍കോച്ചായ ഡങ്കന്‍ ഫളച്ചറിനേയും പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ഇംഗ്ലണ്ടുമായുള്ള ആന്‍ഡിയുടെ കരാര്‍ ഇതിനകം അവസാനിച്ചിട്ടുണ്ട്.
മുന്‍ ഓസീസ് താരം ഷെയിന്‍ വോണ്‍ ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വോണ്‍ നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല