സംവിധായകന് വിനയനും കൂട്ടരും ഡ്രാക്കളയുടെ നാട്ടില്‍. പുതിയ ചിത്രമായ ഡ്രാക്കുളയുടെ ചിത്രീകരണത്തിനായാണ് വിനയും സംഘവും റൊമാനിയായിലെ ട്രാന്‍സില്‍വാനിയായില്‍ എത്തിയിരിക്കുന്നത്. ബ്രോം സ്റ്റോക്കറിന്റെ വിശ്വപ്രസിദ്ധമായ ഹൊറര്‍ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിനയന് പുതിയ സിനിമയെടുക്കുന്നത്.
ഡ്രാക്കുള നോവലിന് പശ്ചാത്തലവും റൊമാനിയായിലെ കാര്‍പ്പാത്തിയന്‍ മലനിരകളായിരുന്നു. സുന്ദരമായ ലൊക്കേഷനുകളും ദുരൂഹത ഒളിച്ചിരിയ്ക്കുന്ന കോട്ടകൊത്തളങ്ങള്‍ക്കും പ്രശസ്തമാണ് കാര്‍പ്പാത്തിയന്‍ മലനിരകള്‍ അതിരിടുന്ന ട്രാന്‍സില്‍വാനിയ.
ഹോളിവുഡില്‍ നിന്നുള്ള സാങ്കേതികപ്രവര്‍ത്തകര്‍ സഹകരിയ്ക്കുന്ന വിനയന്റെ ചിത്രത്തില്‍ സുധീറാണ് ഡ്രാക്കുളയായി വേഷമിടുന്നത്. ഡ്രാക്കുള കോട്ട സന്ദര്‍ശിക്കാനായി കേരളത്തില്‍നിന്നു പോകുന്ന റോയ് തോമസ് എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഹോളിവുഡില്‍ ഡ്രാക്കുളയുടെ വിവിധ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ ഭാഷകളില്‍ ഡ്രാക്കുള എത്തുന്നത്. ഇന്ത്യന്‍മന്ത്രതന്ത്രങ്ങളുടെയും വിശ്വാസത്തിന്റെയും അകമ്പടിയില്‍ ഒരുങ്ങുന്ന ചിത്രം സസ്പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. റൊമാനിയയ്ക്ക് പുറമെ കേരളം, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലും ഡ്രാക്കുളയുടെ ലൊക്കേഷനുകളാണ്.
സംവിധായകന് വിനയനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ദീര്‍ഘകാലമായി തുടര്‍ന്നുവന്ന പിണക്കം തീര്‍ന്നതിന് പിന്നാലെയാണ് ഡ്രാക്കുളയുടെ ചിത്രീകരണം വിനയന് ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല