ഇന്ത്യയിലെ മിക്ക പണക്കാര്‍ക്കും ലണ്ടനില്‍ വീടുവാങ്ങാനാണ് താത്പര്യമെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 3 ബില്യന്‍ പൗണ്ടാണത്രേ ഇന്ത്യയിലെ ധനികര്‍ ലണ്ടന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കൊഴുക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഏജന്റായ സാവില്ലിസിന്റെ ‘വേള്‍ഡ് ഇന്‍ ലണ്ടന്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രസ്തുത കണ്ടെത്തല്‍.
മിക്ക ഇന്ത്യന്‍ പണക്കാരുടെ മക്കളും പഠിക്കുന്നത് ലണ്ടനിലായതും വിദേശ വിനിമയ നിരക്ക് അനുകൂലമായതുമാണ് ലണ്ടനില്‍ വീടുവാങ്ങാനുള്ള ഇന്ത്യന്‍ പണക്കാരുടെ ഒഴുക്കിനു പിന്നിലെന്നാണ് വ്യക്തമാവുന്നത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാനിലെ സന്പന്നരും ലണ്ടനില്‍ വീടുവാങ്ങാന്‍ കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2007 മുതല്‍ ലണ്ടന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടന്നിട്ടുള്ള വിദേശീയരുടെ വാങ്ങലുകള്‍ നിരീഷിച്ചാണ് സാവില്ലിസ് ‘വേള്‍ഡ് ഇന്‍ ലണ്ടന്‍ റിപ്പോര്‍ട്ട്’ തയാറാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല