ന്യൂദല്‍ഹി: ബോബ് ഹുട്ടന്‍ സലാം പറഞ്ഞ്‌പോയതോടെ നാഥനില്ലാതായ ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതിനിടെ മുന്‍ ഡച്ച് ഫുട്‌ബോള്‍ താരം റൂഡി ക്രോള്‍ ഈ സ്ഥാനത്തേക്കെത്തുമെന്ന് സൂചന.
ക്രോളിന് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുള്ളത്. 1978ല്‍ ലോകകപ്പ് കളിച്ച ഡച്ച് ടീമിന്റെ ക്യാപ്റ്റനായിരുന്നു ക്രോള്‍.
1969-83 കാലഘട്ടങ്ങളില്‍ ഹോളണ്ടിനായി ബൂട്ടണിഞ്ഞ ക്രോള്‍ നാലുഗോളുകള്‍ നേടിയിട്ടുണ്ട്. ഫിഫയുടെ ഓള്‍ സ്റ്റാര്‍ ടീമില്‍ ഇടം നേടിയ കളിക്കാരനാണ് ക്രോള്‍. ക്രോളിനെക്കൂടാതെ വേറചിലരെയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സംഘടന തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല