സാബു ചുണ്ടക്കാട്ടില്‍
ക്യാന്റെബറി: ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യു.കെ ഭദ്രാസന മീറ്റിംഗ് ആഗസ്ത് 13 ശനിയാഴ്ച ക്യാന്റെബറിയില്‍ നടക്കും. രാവിലെ 9 ന് ഭദ്രാസന മെത്രാപ്പോലിത്താ ഡോ: മാത്യുസ് മാര്‍ തിമോത്തിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
തുടര്‍ന്ന് രണ്ടിന് ക്യാന്റെബറി സെന്റ് ആന്‍സ്‌ലെമ്‌സ സ്‌കൂള്‍ഹാളില്‍ ചേരുന്ന മീറ്റിംഗില്‍ ഭദ്രാസന മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. യു.കെ യില്‍ എമ്പാടുമുള്ള ഇടവകകളില്‍നിന്നും വികാരിമാരും ഇടവക പ്രതിനിധികളും പങ്കെടുക്കും. ക്യാന്റെബറി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് ഭദ്രാസന മീറ്റിംഗിന് ആതിഥ്യം അരുളുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി: ഫാ: മാത്യൂസ് കുര്യാക്കോസ്: 07832999325
ജേക്കബ് ജോര്‍ജ്: 07591784666
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല