കേന്ദ്രസര്‍ക്കാരിന്റെ പ്രവാസികാര്യവകുപ്പിന്റെ നിയന്ത്രണത്തിനുള്ള വെല്‍ഫെയര്‍സെന്ററുകള്‍ പ്രശ്‌നങ്ങളുടെ നടുക്കടലില്‍ക്കിടക്കുന്ന പ്രവാസിവിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുപതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള വിദേശ രാജ്യങ്ങളില്‍ അവര്‍ക്കായി സ്റ്റുഡന്റ് വെല്‍ഫെയര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രവാസികാര്യമന്ത്രി വലയാര്‍ രവിയാണ് വ്യക്തമാക്കിയത്. പ്രവാസികള്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികളുടെ വ്യവസ്ഥകള്‍ ഉദാരമാക്കിയെന്നും അദ്ദേഹം അറിയിച്ചു. വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ വിട്ടയയ്ക്കുന്നതിനുള്ള പിഴ കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കുന്നതുള്‍പ്പെടെയാണിത്.
പ്രവാസി തൊഴിലാളികള്‍ക്കു പെന്‍ഷനും ഇന്‍ഷുറന്‍സും ലഭ്യമാക്കുന്ന മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജനാ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമ്മിഷണര്‍മാരുടെ സമ്മേളനത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വിദേശ രാജ്യങ്ങളില്‍ അന്യായമായി താമസിക്കുന്ന ഇന്ത്യക്കാരുടെ മേലുള്ള പിഴത്തുകയും ഇനി മുതല്‍ കേന്ദ്രം വഹിക്കും. തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിദേശത്ത് അന്യായമായി താമസിക്കേണ്ടി വരുന്ന ഇന്ത്യക്കാര്‍ക്കാവും കേന്ദ്രത്തിന്റെ സഹായം ലഭിക്കുക. പിഴ അടയ്ക്കാന്‍ പണമില്ലാതെ, വിദേശത്തു നിര്‍ബന്ധിത ജോലിക്കു വിധേയരാവുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നതാണു കേന്ദ്രത്തിന്റെ നിലപാട്.
ഒരു ലക്ഷത്തിനു മേല്‍ ഇന്ത്യക്കാരുള്ള വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററുകള്‍ ആരംഭിക്കുന്നതിനു പ്രവാസി മന്ത്രാലയം സഹായം നല്‍കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സംഘടനകള്‍ വഴിയാവും സെന്ററുകള്‍ സ്ഥാപിക്കുക. പ്രവാസി ഇന്ത്യക്കാര്‍ക്കു സര്‍ക്കാര്‍ ചെലവില്‍ വിദേശത്തു താമസ, ഭക്ഷണ സൗകര്യം 30 ദിവസം ലഭ്യമാക്കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍മാര്‍ വഴി നിലവില്‍ 15 ദിവസമാണ് ഈ സൗകര്യം ലഭ്യമാക്കുന്നതെന്നും വയലാര്‍ രവി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല