ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയില്‍ പ്രവാസി ഇന്ത്യന്‍ സമൂഹവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പുറത്തുള്ള ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ സിനിമ ഏറെ ആസ്വദിക്കുന്നതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തോടനുബന്ധിച്ച് വിനോദവിവരസാങ്കേതിക വാര്‍ത്താ വിനിമയമേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട സെമിനാറില്‍ സംസാരിക്കുമ്പോഴാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.
ന്ത്യന്‍ സിനിമാ വ്യവസായത്തിന് ഹോളിവുഡ് സിനിമയുടെ തലത്തിലേക്ക് വളരാനുള്ള ശേഷിയുണ്ടെന്ന് പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. അഫ്ഘാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍പ്പോലും ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ ചില ടെലിവിഷന്‍ സീരിയലുകള്‍ക്ക് കഴിഞ്ഞു. ടെലിഫോണിനും മറ്റും അപേക്ഷ നല്‍കി ക്യൂ നില്‍ക്കേണ്ടിയിരുന്ന സാഹചര്യത്തില്‍നിന്ന് സാങ്കേതിക രംഗത്ത് വന്‍വിപ്ലവമാണ് അടുത്തകാലത്ത് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. വളരെയധികം ജനങ്ങള്‍ ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ഇന്ത്യയെപ്പോലുള്ള ഒരുരാജ്യത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന വിനോദോപാധിയാണ് സിനിമയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.-
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല