സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം, ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ അത്‌ലിറ്റികോ ഡി കൊല്‍ക്കത്ത തോല്‍പ്പിച്ചു. ഐ.എസ്.എല്‍. ഫുട്‌ബോളിന്റെ രണ്ടാം സീസണ് ചെന്നൈയില്‍ തുടക്കമായി. വൈകിട്ട് ആറരയ്ക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, ജയാബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, അലിയ ഭട്ട്, മുകേഷ് അംബാനി തുടങ്ങിയ പ്രമുഖര്‍ സാക്ഷ്യം വഹിച്ച ചടങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഐ.എസ്.എല്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനിക്ക് പന്ത് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഐഎസ്എല്ലിലെ ഉദ്ഘാടനമല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തോല്‍പ്പിച്ചു എണ്‍പതു മിനിറ്റ് പിന്നിടുമ്പോള്‍ പോസ്റ്റിഗയുടെ ഇരട്ടഗോളില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കൊല്‍ക്കത്ത മുന്നിട്ടുനിന്നിരുന്നു. പതിമൂന്നാം മിനിറ്റിലും എഴുപതാം മിനിറ്റിലുമായിരുന്നു പോസ്റ്റിഗയുടെ ഗോളുകള്‍. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ വാള്‍ഡോയും കൊല്‍ക്കത്തയ്ക്കായി സ്‌കോര്‍ ചെയ്തു. ജെ ജെ ലാല്‍പക്കുലയും എലാനോയും ചെന്നൈയിന്റെ ഏക ഗോള്‍ നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല