ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള നിഷേധാത്മക നയങ്ങള്‍ക്കെതിരെ വിദേശകാര്യമന്ത്രാലയം നടപടി എടുക്കണമെന്ന് കവന്‍ട്രി ഫാമിലി ക്ലബ്ബ് ആവശ്യപ്പെട്ടു. മലയാളികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന നിഷേധാത്മക നിലപാട് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ശ്രമം ആരംഭിച്ചതായി ക്ലബ്ബ് സെക്രട്ടറി ജോസഫ് ലൂക്ക അറിയിച്ചു.
മലയാളികള്‍ കേന്ദ്ര മന്ത്രിസഭയില്‍ വിദേശകാര്യം, പ്രവാസികാര്യം എന്നീ വകുപ്പുകള്‍ ഭരിക്കുമ്പോഴും മലയാളികള്‍ യുകെയില്‍ വിവേചനം നേരിടുകയാണ്. ഒസിഐ അപേക്ഷകളില്‍ നേരിടുന്ന നീണ്ട കാലതാമസം, എംബസി ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും മാനുഷിക പരിഗണന നല്‍കാതെ നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കുടുക്കി പരിഹാരം വൈകിപ്പിക്കല്‍, സേവനങ്ങളുടെ പുരോഗതി അറിയുന്നതിനോ മറ്റാവശ്യങ്ങള്‍ക്കോ ഫോണ്‍ ചെയ്താല്‍ മറുപടി നല്‍കാതിരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍ വഴിയെ പരിഹാരം സാധ്യമാകൂ എന്ന് യോഗം വിലയിരുത്തി.
ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് ജോര്‍ജ്കുട്ടി എണ്ണപ്ലാശേരില്‍, ജോബി ആലപ്പാട്ട് എന്നിവരെ ചുമതലപ്പെടുത്തി. ക്ലബ്ബ് ഭാരവാഹികളായ അനീഷ്‌തോമസ്, തോമസ് കുര്യന്‍, റോബിന്‍ ജോണ്‍ എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല