1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2011

ലണ്ടന്‍: നികുതിദായകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള 20 രാഷ്ട്രങ്ങളിലേക്കുള്ള സഹായം നിര്‍ത്തലാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

നികുതി നല്‍കുന്നവരുടെ പണം വിദേശരാഷ്ട്രങ്ങളിലേക്ക് ഒഴുക്കിക്കളയുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നീക്കം. അംഗോള, ഗാംബിയ, നിജര്‍, കൊസോവോ, കിര്‍ഗിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളായും പുതിയ നീക്കത്തിന്റെ ഇരകളെന്നാണ് സൂചന.

രാജ്യത്തെ പണം അനാവശ്യമായ രീതിയില്‍ പുറത്തുപോകുന്നത് തടയാനുള്ളതാണ് നീക്കം. എന്നാല്‍ പുതിയ നിര്‍ദേശം നടപ്പാക്കിയാലും ബ്രിട്ടന്റെ വിദേശസഹായ ബജറ്റ് 11 ബില്യണ്‍ പൗണ്ടിലെത്തുമെന്നാണ് സൂചന.

നിലവില്‍ വിദേശരാഷട്രങ്ങളിലേക്കുള്ള സഹായത്തില്‍ ആശങ്കയുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.