കൊളംബോ: ഇന്ത്യയിലെ ന്യൂക്ലിയര്‍പ്ലാന്റുകളില്‍ അപകടമുണ്ടായാല്‍ ആണവദുരന്തം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ശ്രീലങ്ക തുടങ്ങി. ആണവവികിരണവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനായി അറ്റോമിക് എനര്‍ജി റഗുലേറ്ററി കൗണ്‍സില്‍ രൂപീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കൗണ്‍സില്‍ രൂപീകരിക്കാനുള്ള തീരുമാനമം മന്ത്രിസഭ അംഗീകരിച്ചു. തെക്കേ ഇന്ത്യയിലെ ആണവ നിലയങ്ങള്‍ക്കടുത്തുള്ള രാജ്യമായതിനാല്‍ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഒരു കൗണ്‍സില്‍ ആവശ്യമുണ്ടെന്ന് ശ്രീലങ്കന്‍ വക്താവ് പറഞ്ഞു.
പാക്ക് സ്‌ട്രെയ്റ്റ് എന്നറിയപ്പെടുന്ന ചെറിയ കടലിടുക്കാണ് ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്നത്. അടുത്തിടെ ജപ്പാനിലുണ്ടായ ആണവദുരന്തം ശ്രീലങ്കന്‍ ജനതയ്ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്ത് ന്യൂക്ലിയര്‍ പവര്‍ ടെക്‌നോളജി കൊണ്ടുവരുന്നതിനായി ഇപ്പോള്‍ നിലനില്‍ക്കുന്ന ആണവോര്‍ജ്ജ നിയമം മാറ്റുമെന്നും അവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല