മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും വലിയ വസ്തുക്കച്ചവടങ്ങളിലൊന്ന് മുംബൈയില്‍ നടന്നു.
തെക്കന്‍ മുംബൈയിലെ നപീന്‍ സീ റോഡിലുള്ള ബംഗ്ലാവ് 400 കോടി രൂപയ്ക്കു മുകളില്‍ വിറ്റുപോയതാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍ പുതിയ റെക്കാര്‍ഡായത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഉരുക്കു വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍ ആണ് ബംഗ്ലാവ് വാങ്ങിയത്. സമുദ്രത്തിന് അഭിമുഖമായി ഒരേക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന മൂന്നു നില മന്ദിരമാണ് മോഹവില നല്‍കി ജിന്‍ഡാല്‍ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല