സമീപകാലത്ത് ഇന്ത്യയിലുണ്ടായ സംഭവങ്ങൾ ഗാന്ധിജിയെപ്പോലും ഞെട്ടിക്കുമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിൽ സംസാരിക്കുകയായിരുന്ന ഒബാമ.
ഓരോ മതത്തിലും പെട്ടവർ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരെ ആക്രമിക്കുകയാണെന്ന് പ്രത്യേകം ഒരു മതത്തിന്റെ പേര് പരാമർശിക്കാതെ ഒബാമ അഭിപ്രായപ്പെട്ടു.
വൈവിധ്യങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. എന്നാൽ അടുത്ത കാലത്തായി മതത്തിന്റെ പേരിലുള്ള അസഹിഷ്ണുത പെരുകി വരികയാണ്. മതവും വിശ്വാസവും നന്മ ചെയ്യാനാണ് പ്രേരിപ്പിക്കുന്നത് എങ്കിലും പലപ്പോഴും പരസ്പരമുള്ള ചേരിതിരിവിനും വെറുപ്പിനും ഇത് ആയുധമാകുന്നു.
നേരത്തെ ന്യൂഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ മത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിച്ചാലെ ഇന്ത്യക്ക് മുന്നേറാനാകൂ എന്ന് ഒബാമ അഭിപ്രായപ്പെട്ടിരുന്നു.
ന്യൂയോർക്കിലെ ചടങ്ങിൽ ദലൈലാമ ഉൾപ്പടെ ലോകത്തിലെ വിവിധ മത നേതാക്കൾ പങ്കെടുത്തു. ചൈനയുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് അമേരിക്ക ദലൈലാമയെ ചടങ്ങിൽ പങ്കെടുപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല