ന്യൂദല്‍ഹി: ഇന്ത്യയില്‍ പുതുതായി എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണത്തില്‍ 50% കുറവുണ്ടായതായി യു.എന്‍. എയ്ഡ്‌സിനെതിരെയുള്ള ശക്തമായ ബോധവത്കരണ പരിപാടികളുടെ ഫലമാണിതെന്ന് യു.എന്‍ പറഞ്ഞു.
ഈ ദശാബ്ദത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത എച്ച്.ഐ.വി അണുബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട് റിലീസ് ചെയ്തുകൊണ്ട് യു.എന്‍.എയ്ഡ്‌സിന്റെ ഇന്ത്യന്‍ കോഡിനേറ്റര്‍ ചാള്‍സ് ഗില്‍ക്‌സ് പറഞ്ഞു. ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അമ്മമാരില്‍ നിന്നും കുട്ടികളിലേക്ക് അണുബാധ പകരുന്നത് തടയുന്നതില്‍ ഇന്ത്യ കുറച്ചുകൂടി ശ്രദ്ധിക്കണം. ഈമേഖലയില്‍ മലേഷ്യ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ നല്‍കുന്ന ശ്രദ്ധ ഇന്ത്യയും നല്‍കണമെന്ന് യു.എന്‍ നിര്‍ദേശിച്ചു.
പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒരു ദശാബ്ദം മുന്‍പ് ഓരോ വര്‍ഷവും 24,000 പേര്‍പുതുതായി രോഗം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 12,000 ആയി കുറഞ്ഞിട്ടുണ്ട്.
ലോകത്ത് ഓരോ ദിവസവും 7,000 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുന്നുണ്ട്. ഇതില്‍ 1,000ത്തോളം പേര്‍ കുട്ടികളാണ്. ലോകത്താകമാനം രക്ഷരലക്ഷത്തോളം പേരുടെ ജീവന്‍ എയ്ഡ്‌സ് അപഹരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ രോഗം തിരിച്ചറിഞ്ഞശേഷം 6കോടി പേര്‍ രോഗബാധിതരായെന്നാണ് കണക്ക്.
എയ്ഡ്‌സിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഫലം കണ്ട് തുടങ്ങി എന്നതിന്റെ തെളിവാണിതെന്ന് ഗില്‍ക്‌സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല