ചൈനീസ് സാധനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ധാരാളമുണ്ട്. പാവകളില്‍ തുടങ്ങി ഇലക്ട്രോണിക്ക് ഉപകരണമായും മറ്റ് സാധനങ്ങളായും ചൈനീസ് വിപണി ഇന്ത്യയില്‍ പിടിമുറുക്കികഴിഞ്ഞു. എന്നാല്‍ ആ നിരയില്‍ മരുന്നുകള്‍ ഉണ്ടെന്ന കാര്യം പുതിയ അറിവാണ്. അതായത് നമ്മള്‍ പനിക്കും തലവേദനയ്ക്കുമൊക്കെ കഴിക്കുന്ന പല മരുന്നുകളും ചൈനയില്‍ നിര്‍മ്മിക്കുന്ന വ്യാജ മരുന്നുകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തലവേദനയ്ക്കും പനിക്കുമുള്ള മരുന്നുകള്‍ മാത്രമാണ് വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു ആദ്യ സൂചനകള്‍ വ്യക്തമാക്കിയത്. എന്നാല്‍ കൊളസ്ട്രോളിനും പ്രമേഹത്തിനും അര്‍ബുദത്തിനുമെല്ലാമുള്ള മരുന്നുകള്‍ ഇങ്ങനെ വ്യജമായി നിര്‍മ്മിച്ച് നല്‍കുന്നതായാണ് ലഭിക്കുന്ന വിവരം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതെന്നു പറഞ്ഞ് വ്യാജമരുന്നുകള്‍ നിര്‍മ്മിച്ച് അവര്‍ പല വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട് എന്നാണ് അറിയുന്നത്.
ചൈനീസ് വ്യാജമരുന്നുകള്‍ ഇന്ത്യന്‍ പേരില്‍ വ്യാപകമാകുന്നതിനെക്കുറിച്ച് പലരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. സാധാരണ മരുന്നിനേക്കാള്‍ വിലക്കുറവില്‍ ഇവ ലഭ്യമാകുമെന്നതിനാല്‍ ജനങ്ങള്‍ ചൈനീസ് മരുന്നിനെ കൂടുതല്‍ ആശ്രയിക്കുന്നുണ്ട്. പാരസെറ്റമോള്‍ പോലെ വളരെ സാധാരണമായ മരുന്നുകളില്‍ പോലും വ്യാജന്‍മാരുടെ വിളയാട്ടമാണ്. വയഗ്രാ പോലുള്ള മരുന്നുകളിലും വ്യാജന്മാര്‍ ധാരാളമുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല