സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ്പ് വിമാനം ഡിസംബര്‍ രണ്ടുമുതല്‍. അമേരിക്കയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ഐടി ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്നത്.
ഇന്ത്യയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് നോണ്‍സ്റ്റോപ്പ് വിമാന സര്‍വ്വീസ് ഡിസംബര്‍ രണ്ടു മുതല്‍ ആരംഭിക്കുമെന്ന് എയറിന്ത്യ സിഎംഡി അശ്വനി ലോഹാനി അറിയിച്ചു. ബോയിങ് 777200 എല്‍ആര്‍ വിമാനമാണ് ഈ സര്‍വ്വീസിന് ഉപയോഗിക്കുക. ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വ്വീസ് ഉണ്ടാകുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് എയറിന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ സര്‍വ്വീസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിലിക്കണ്‍വാലി സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്ന പ്രഖ്യാപനം ഇന്ത്യന്‍ ടെക്കികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ്. വര്‍ഷങ്ങളായുള്ള അവരുടെ ആവശ്യവുമാണ്. അമേരിക്കയിലെ സിലിക്കണ്‍വാലിയിലുള്ള വിവിധ ഐടി കമ്പനികളില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
നിലവില്‍ നേരിട്ട് അമേരിക്കയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടെങ്കിലും പല സ്ഥലങ്ങളിലൂടെയാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് നോണ്‍സ്റ്റോപ്പായി നേരിട്ട് അമേരിക്കയിലേക്കാണ് എന്നതാണ് പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല