താലിബാനേക്കാളും തീവ്രവാദസംഘടനയായ അല്‍ ക്വയദയേക്കാളും പാകിസ്ഥാനികള്‍ ഭീഷണിയാണെന്ന് കരുതുന്നത് ഇന്ത്യയെയെന്ന് സര്‍വെ.
പാക് സര്‍ക്കാരിന്റെ അനുവാദമില്ലാതെ അതിക്രമിച്ചു കയറി ഒസാമയെ വധിച്ച യുഎസ് നടപടിയിയിലും പാകിസ്ഥാനികള്‍ക്ക് യോജിപ്പില്ല. ലാദന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിലും ലാദന്റെ വധത്തെ കൂടുതല്‍ പാകിസ്താനികളും അംഗീകരിയ്ക്കുന്നില്ല. ഭൂരിഭാഗം ഇതൊരു മോശപ്പെട്ട നടപടിയായി കണക്കാക്കുമ്പോള്‍ വെറും പതിനാലുശതമാനം പേര്‍ മാത്രമാണ് അത് നല്ല കാര്യമായി കരുതുന്നത്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്.
ലാദന്‍ വധം കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കിയെന്ന നിലപാടാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗത്തിനമുള്ളത്. ഇന്ത്യയെ ശത്രുവെന്ന് കരുതുന്ന പരമ്പരാഗത നിലപാടില്‍ നിന്നും പാകിസ്താനികള്‍ ഇപ്പോഴും മാറിയിട്ടില്ല. ഇത്തരക്കാര്‍ ഇപ്പോള്‍ നാലില്‍ മൂന്നുശതമാനമാണ്. അഞ്ചുവര്‍ഷം മുമ്പ് ഇത് 50 ശതമാനമായിരുന്നു. അല്‍ ക്വയ്ദയേക്കാളും താലിബാനേക്കാളും വലിയ ഭീഷണി ഇന്ത്യയാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ഇതേസമയം പാകിസ്താനാണ് ശത്രുവെന്നാണ് 65 ശതമാനം ഇന്ത്യക്കാരും കരുതുന്നെതന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കറിനെ 19% പേരും മാവോവാദികളെ 16% ഇന്ത്യക്കാരും ഭീഷണിയായി കരുതുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല