ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ രണ്ടു ലോകകപ്പിലും അംഗമായതോടെ ഇന്ത്യയുടെ ഭാഗ്യതാരമാവുകയാണ് കേരളതാരം ശ്രീശാന്ത്.കളി മികവിനപ്പുറം ഭാഗ്യത്തിന്റെ കടാക്ഷവും തേടുന്നവര്‍ക്ക് പഞ്ഞമില്ലാത്ത ടീമാണ് ഇന്ത്യ. കലാശക്കളിയില്‍ ശ്രീയെ ഉള്‍പ്പെടുത്തിയത് വഴി 2008 -ലെ 20 20 ലോകകപ്പിലെ വിജയം ആവര്‍ത്തിക്കാമെന്നും ശ്രീ കളിച്ചാല്‍ ടീം ഇന്ത്യയ്ക്ക് ഭാഗ്യമുണ്ടാവുമെന്നൊരു വിശ്വാസവും ധോണിയ്ക്കുണ്ടായിരുന്നുവെന്ന് ന്യായമായി കരുതാം. ഇക്കാര്യം കളിക്കിടെ കമന്റെറ്റര്‍മാര്‍ പറയുകയും ചെയ്തു.
2011ലെ ലോകകപ്പില്‍ ശ്രീശാന്തിന് ഭാഗ്യത്തിന്റെ പിന്തുണയുണ്ടായിരുന്നു. തകര്‍പ്പന്‍ ഫോമിലായിരുന്ന പ്രവീണ്‍ കുമാറിന്റെ പരിക്കാണ് ശ്രീയ്ക്ക് ടീമിലേക്കുള്ള വഴിതുറന്നത്. ലോകപ്പിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിലേക്ക് പോകുന്നതിന് മുമ്പ് നെഹ്‌റയ്ക്ക് പരിക്കേറ്റതിനാല്‍ ശ്രീയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാരുടെ ചൂടറിഞ്ഞ ശ്രീയെ പിന്നീട് പരീക്ഷിയ്ക്കാന്‍ ധോണി മെനക്കെട്ടില്ല. ഗ്യാലറിയിലിരുന്ന കളി കാണുന്ന അല്ലെങ്കില്‍ ഗ്രൗണ്ടില്‍ സഹപ്രവര്‍ത്തകര്‍ക്ക് വെള്ളമെത്തിയ്ക്കുന്ന ശ്രീശാന്തിനെയാണ് പിന്നീട് ആരാധകര്‍ കണ്ടത്.
ഏറ്റുവമൊടുവില്‍ സെമി ഫൈനല്‍ ആശിഷ് നെഹ്‌റയെ വീണ്ടും പരിക്ക് പിടികൂടിയതോടെ ശ്രീയെ ഫൈനലില്‍ ഉള്‍പ്പെടുത്താന്‍ ധോണിയും സെലക്ടര്‍മാരും തീരുമാനിച്ചു. ശ്രീയെ മനപൂര്‍വം ഒതുക്കുകയാണെന്നും ക്യാപ്റ്റനുമായി സ്വര്‍ചേര്‍ച്ചയില്ലെന്നുമുള്ള ആരോപണത്തിനും ഇതോടെ തടയിടാനായി. എന്നാല്‍ ഒരു പേസറെ മാത്രമാണോ ടീം ഇന്ത്യ ശ്രീശാന്തില്‍ കണ്ടത്?അതോ ശ്രീ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസം ധോനിക്കുണ്ടായിരുന്നോ ?എന്തായാലും ധോണിയുടെ വിശ്വാസം വെറുതെയായില്ല.ശ്രീയുള്‍പ്പെട്ട ടീം ലോകകപ്പ് കിരീടം ചൂടി. 2008 ലെ വിജയം ഇന്ത്യ ആവര്‍ത്തിച്ചു.അത് ഭാഗ്യമാണോ അല്ലയോ എന്നത് വേറെക്കാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല