ന്യൂദല്‍ഹി: മാര്‍ച്ച് 30ന് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന് ലോകകപ്പ് സെമിഫൈനല്‍ കാണാന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെത്തും. പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് ഗിലാനി കളി കാണാനെത്തുന്നത്. മല്‍സരത്തിനുശേഷം ഇരുപ്രധാനമന്ത്രിമാരും തമ്മില്‍ ഔപചാരിക ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മത്സരം കാണാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി ഗിലാനിക്കും, പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കും കത്തയക്കുകയായിരുന്നു. മുംബൈ ആക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച എന്നനിലയിലാണ് ഇതിനെ കാണുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ സെമിയില്‍ പരസ്പരം ഏറ്റമുട്ടുന്നത്.
2003ല്‍ നോക്ക് ഔട്ട് സ്റ്റേജില്‍ ഇന്ത്യയും പാക്കിസ്ഥാനും പൊരുതിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യും പാക്കിസ്ഥാനും പൊരുതിയപ്പോഴെല്ലാം വിജയം ഇന്ത്യയോടൊപ്പമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല