ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 80 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 268 റണ്‍സ്് പിന്തുടര്‍ന്ന വിന്‍ഡീസ് 43 ഓവറില്‍ 188ന് പുറത്തായി. ബി ഗ്രൂപ്പില്‍ രണ്ടാമന്‍മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയാണ് നേരിടേണ്ടത്.
യുവിയുടെ ഓള്‍റൗണ്ടര്‍ പെര്‍ഫോമന്‍സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കന്നി ലോകകപ്പ് സെഞ്ച്വറി നേടിയ യുവരാജ് നിര്‍ണ്ണായകമായ രണ്ട് വിക്കറ്റും നേടി. യുവി തന്നെയാണ് കളിയിലെ കേമനും.
ഒരു ഘട്ടത്തില്‍ 154/2 എന്ന നിലയില്‍ നിന്നാണ് വിന്‍ഡീസ് 188 റണ്‍സിന് പുറത്തായത്. 81 റണ്‍സെടുത്ത ഡെവണ്‍ സ്മിത്തും 39 റണ്‍സെടുത്ത സര്‍വനും 22 റണ്‍സെടുത്ത ബ്രാവോയും വിന്‍ഡീസ് നിരയില്‍ പൊരുതിയുള്ളു. ഇന്ത്യക്കായി സഹീര്‍ മൂന്നും അശ്വിന്‍, യുവരാജ് എന്നിര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
യുവരാജ്‌സിങ്ങിനും വിരാട് കോലിക്കും ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. യുവരാജ് 123 പന്തില്‍ നിന്ന് 113 റണ്‍സെടുത്താണ് ലോകകപ്പിലെ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കിയത്. കോഹ്‌ലി 76 പന്ത് നേരിട്ട് 59 റണ്‍സെടുത്താണ് പുറത്തായത്. സെഞ്ച്വറികളില്‍ സെഞ്ച്വറി തികയ്ക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് രണ്ടു റണ്‍ മാത്രമാണ് സംഭാവന ചെയ്യാനായത്. ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ധോനിയും 22 റണ്‍സ് വീതം നേടി.
സുരേഷ് റെയ്‌ന (4), യൂസഫ് പഠാന്‍ (11), ഹര്‍ഭജന്‍ (3), സഹീര്‍ ഖാന്‍ (5), മുനാഫ് പട്ടേല്‍ (1) എന്നിവര്‍ കാര്യമായ സംഭാവന നള്‍കാതെയാണ് പുറത്തായത്. പത്ത് റണ്‍സെടുത്ത ആര്‍.അശ്വിന്‍ പുറത്താകാതെ നിന്നു. അവസാന ബാറ്റിങ് പവര്‍ പ്‌ളേയിലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് കൂട്ടമായി തകര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല