അടുത്ത രണ്ടു വർഷത്തിനുള്ളിൽ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐ. എം. എഫ്. പുതിയ സർക്കാരിന്റെ സാമ്പതിക പരിഷ്ക്കരണ പരിപാടികൾ നടപ്പിലാക്കുന്നതിന് അനുസരിച്ചാകും ഇന്ത്യയുടെ മുന്നേറ്റം.
2014 ൽ ഇന്ത്യ 508% വളർച്ച നേടിയപ്പോൾ ചൈന 7.4% വളർച്ച നേടി. നടപ്പു സാമ്പതിക വർഷം ഇന്ത്യ 6.3 വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 ൽ ഇത് 6.5% മാകും. അതേ സമയം ചൈന 2016 ൽ 6.3% വളർച്ച നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കുറഞ്ഞു നിൽക്കുന്ന എണ്ണവിലയും വ്യവസായ നിക്ഷേപ രംഗത്തെ ഉണർവും ഇന്ത്യക്ക് നേട്ടമാകുമെന്ന് ഐ. എം. എഫ്. റിപ്പോർട്ടിൽ പറയുന്നു. ചൈനയിൽ നിക്ഷേപം കുറയുന്നതായാണ് കണക്ക്.
അതേ സമയം ഇന്ത്യയുടെ വളർച്ചാ നിരക്ക് 9% വരെ ഉയരുമെന്ന് അരുൺ ജയറ്റ്ലി പറഞ്ഞു. ഡാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനക്കമ്മി കുറക്കാനും സബ്സിഡികളെ കൂടുതൽ നയപരമായി കൈകാര്യം ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള ഒരു രൂപരേഖയുടെ പണിപ്പുരയിലാണ് ധനമന്ത്രാലയം. അതനുസരിച്ച് ധനകമ്മി മൂന്നു ശതമാനത്തിലേക്ക് ഒതുക്കി നിർത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല