സ്വന്തം ലേഖകന്‍: ഇന്ത്യ തോറ്റുതൊപ്പിയിട്ടു, കാണികള്‍ മൈതാനം കൈയ്യേറി, ദക്ഷിണാഫ്രിക്കക്ക് പരമ്പര. ദക്ഷിണാഫ്രിക്കക്കെതിരായ ഗാന്ധിമണ്ടേല പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കക്ക് ജയവും പരമ്പരയും. ആറു വിക്കറ്റിനാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ഇന്ത്യയുടെ ഉഴപ്പന്‍ കളിയില്‍ ക്ഷമ നശിച്ച കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് മല്‍സരം രണ്ടു തവണ തടസപ്പെട്ടു. പിന്നീട് പ്രത്യേക മേഖലയില്‍ ഇരുന്ന കാണികളെ ഒഴിപ്പിച്ച ശേഷമാണ് മല്‍സരം പുനരാരംഭിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ കാണികള്‍ മൈതാനത്തേക്ക് വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റും അഷ്‌കര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഹാഷിം അംല, ഡുപ്ലസി, ഡിവില്ലിയേഴ്‌സ്, ബെഹര്‍ദീന്‍ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
അശ്വിന്‍ (11), ഭുവനേശ്വര്‍ കുമാര്‍ (0), അക്ഷര്‍ പട്ടേല്‍ (9), ഹര്‍ഭജന്‍ സിങ് (0), സുരേഷ് റെയ്‌ന (22), നായകന്‍ ധോണി (5), കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരന്‍ രോഹിത് ശര്‍മ (24 പന്തില്‍ 22), അമ്പാട്ടി റായിഡു (0), വിരാട് കോഹ്‌ലി (1), ശിഖര്‍ ധവാന്‍ (11 പന്തില്‍ 11) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാതെ പവലിയനിലേക്ക് മടങ്ങിയതാണ് കാണികളെ രോഷാകുലരാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല