ജോഹന്നാസ്ബര്‍ഗില്‍ ഇന്നാരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്കാ ടെസ്റ്റുപരമ്പരയിലെ ആദ്യ ടെസ്റ്റിനായി ഇരു ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. വേഗതയേറിയ പിച്ചില്‍ ഷോട്ട് ബോളുകളിലൂടെയും മികച്ച ബൗണ്‍സിലൂടെയും ഇന്ത്യയുടെ കുഴിതോണ്ടാമെന്നാണ് ദക്ഷിണാഫ്രിക്ക കണക്കുകുട്ടുന്നത്. ഇന്ത്യയുടെ ഫ്രണ്ട്ഫുട്ടിലാണ് അപകടംപതിയിരിക്കുന്നത്. സെവാഗിനെ നേരിടാന്‍ പ്രത്യേക തന്ത്രംതന്നെ സ്മിത്തും കൂട്ടരും തയ്യാറാക്കിക്കഴിഞ്ഞു. സ്വന്തംനാട്ടില്‍ പുലികളായ ദക്ഷിണാഫ്രിക്കയെ നേരിടണമെങ്കില്‍ നെറ്റില്‍ മൂവായിരം തവണയെങ്കിലും പ്രാക്ടീസ് നടത്തണമെന്ന് കോച്ച് ഗ്യാരി കിര്‍സ്റ്റണ്‍ ഇന്ത്യന്‍ടീമിനെ ഉപദേശിച്ചത് ഇതുകൊണ്ടാണ്.
ഗ്രെയം സ്മിത്ത്, ഹാഷിം ആംല, ഡിവില്ലിയേഴ്സ്, കല്ലിസ് തുടങ്ങിയവരുടെ ഫോമായിരിക്കും ആതിഥേയരുടെ നിലനില്‍പ്പിന്റെ ചുക്കാന്‍പിടിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ തന്ത്രങ്ങളില്‍ ഇന്ത്യ മൂക്കുംകുത്തി വീഴുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഷോട്ട് ബോളുകളിലുള്ള ഇന്ത്യയുടെ പരിചയക്കുറവും അപാകതയും ബാറ്റ്സ്മാന്‍മാരെ കുഴക്കുമെന്നുതന്നെയാണ് വിശ്വാസം. പരമ്പാരാഗതമായി പേസിനും ബൗണ്‍സിനും മുന്‍തൂക്കം നല്‍കി തയ്യാറാക്കിയിട്ടുള്ളതാണ് ദക്ഷിണാഫ്രിക്കയിലെ പിച്ചുകള്‍. സ്പിന്‍ ബൗളിംഗിന് സാധ്യത കുറയുന്ന ഈ പിച്ചുകളില്‍ മേധാവിത്വം ആതിഥേയര്‍ക്ക് തന്നെയായിരിക്കും. എന്നാല്‍ സ്വിംഗ് ചെയ്യാന്‍കഴിവുള്ള പിച്ചാണെങ്കില്‍ ദക്ഷിണാഫ്രിക്ക വെള്ളംകുടിക്കും. സഹീര്‍ഖാന്റെ പന്തുകള്‍ക്ക് മറുപടിപറയാന്‍ ആതിഥേയര്‍ക്കാവില്ല. ക്യാപ്റ്റന്‍ ഗ്രെയം സ്മിത്തിന് സഹീര്‍ഖാന്‍ എന്നുമൊരു പേടിസ്വപ്നമാണ്. ഇടംകൈ ബാറ്റ്സ്മാനെതിരെ സഹീറിന് പന്തുകള്‍ സ്വിംഗ് ചെയ്യിക്കാന്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ സ്മിത്ത് തിളങ്ങില്ല.
മികച്ച ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കാല്‍കുത്തിയത്. ലോകകപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന പരമ്പരയായതിനാല്‍ ഇതിന്റെ ഫലമെന്തായാലും അത് ടീമുകളില്‍ പ്രതിഫലിക്കും. ഇക്കാര്യം ഇരുടീമുകള്‍ക്കും വ്യക്തമായി അറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല