ന്യൂദല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് (എഫ് ടി എ) വഴിതെളിയുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന ന്യൂസിലന്‍ഡ് പ്രധാനമത്രി ജോണ്‍ കീയാണ് അടുത്ത മാര്‍ച്ചോടെ കരാറില്‍ ഒപ്പു വയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞത്. ചൊവ്വാഴ്ച ഇരുപ്രധാനമന്ത്രിമാരും നടത്തുന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജ,വാണിജ്യ മേഖലകളിലെ സഹകരണത്തോടൊപ്പം ഇതും ചര്‍ച്ചാ വിഷയമാവും.
‘അടുത്ത മര്‍ച്ചോടെ എഫ് ടി എ യില്‍ ഒപ്പുവയ്ക്കാനാവുനെന്നാണ് പ്രതീക്ഷ. എന്നാല്‍ ചര്‍ച്ചകളുടെയും കരാറിന്റെയും നിലവാരമനുസരിച്ചായിരിക്കും നടപടി. ജോണ്‍ കീ പറഞ്ഞു.
ഇന്ത്യയെ 2015 നകം തങ്ങളുടെ ഏറ്റവും മികച്ച വാണിജ്യ സാമ്പത്തിക രാഷ്ട്രീയ പങ്കാളിയാക്കുകയാണ് ന്യൂസിലാന്റിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിന് ആക്കം കൂട്ടുന്ന എഫ് ടി എ ക്കുള്ള ചര്‍ച്ചകള്‍ കഴിഞ്ഞവര്‍ഷമാണ് ഇരു രാജ്യങ്ങളും തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ നാല് വട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. നാലാം വട്ട ചര്‍ച്ചയ്ക്കു ശേഷം കഴിഞ്ഞമാസം വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ച് സഹകരണത്തിനുള്ള കൂടുതല്‍ മേഖലകളെകുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഭക്ഷ്യ സംസ്‌കരണം, നാനോ എന്‍ജിനീയറിങ്, റോബോട്ടിക്‌സ് എന്നീ മേഖലകളില്‍ ന്യൂസിലന്‍ഡ് മികച്ച് നില്‍ക്കുന്നു. ഐ ടി , ഖനന മേഖലകളിലും ന്യൂസിലന്റിന് മുന്‍തൂക്കമുണ്ട്. സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വയ്ക്കുന്നതോടെ ഈ മേഖലകളിലെല്ലാമുള്ള ന്യൂസിലന്‍ഡിന്റെ മികവ് ഇന്ത്യക്ക് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല