ജര്‍മ്മനി: ഇന്ത്യ ലോക പുരുഷ ടീം സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എഫില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ മൂന്നാം റൗണ്ടില്‍ തകര്‍ത്താണ് ഇന്ത്യ പ്രീക്വാര്‍ട്ടറിലെത്തിയത്.
ആറാം സീഡുകളായ ഇന്ത്യ 3-0നാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ഇന്ത്യക്കായി കളിച്ച മൂന്ന് താരങ്ങളും വിജയം കാണുകയായിരുന്നു. സിദ്ദാര്‍ത്ഥ് സുചഡെ, ഹരിന്ദര്‍പാല്‍ സിങ്ങ്, സൗരവ് ഗോഷാല്‍ എന്നിവരാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ആദ്യ സിംഗിള്‍സില്‍ ആദ്യ മൂന്ന് ഗെയിം കഴിഞ്ഞപ്പോ ഒന്ന് രണ്ടിന് പിന്നിട്ട് നിന്നതിന് ശോഷമാണ് സിദ്ദാര്‍ത്ഥ് സുചഡെ 3-2 ന് മതസരം സ്വന്തമാക്കിയത്. ഒന്ന് രണ്ടിന് പിന്നിട്ട് നിന്നതിന് ശേഷം ശക്തമായി തിരിച്ച് വന്ന് മത്സരം സ്വന്തമാക്കിയ ഹരിന്ദര്‍പാല്‍ സിങ്ങ ഇന്ത്യക്ക് രണ്ടാം വിജയം സമ്മാനിച്ചു. മൂന്നാം സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ് സീഡായ സൗരവ് ഗോഷാല്‍ നിഷ്പ്രയാസം എതിരാളിയെ കീഴടക്കി ഇന്ത്യക്ക് 3-0ത്തിന്റെ ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു.
ലോക സ്‌ക്വാഷിലെ മുന്‍നിര ടീമുകളിലൊന്നായ പാക്കിസ്താനെ 2-1ന് തോല്‍പ്പിച്ച് എത്തുന്ന ഡെന്‍മാര്‍ക്കാണ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. ടുര്‍ണ്ണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് പാക്കിസ്താന്‍ അവസാന പതിനാറിലെത്താതെ പുറത്താവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല