ബാംഗ്ലൂര്‍: ലോകകപ്പ് കിരീടപ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി ടീംഇന്ത്യ വിജയത്തോടെ തുടങ്ങി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ആസ്ട്രേലിയയെ 38 റണ്‍സിനാണ് തോല്‍പ്പിച്ചത്.
സച്ചിന്, സഹീര്‍ എന്നിവരെക്കൂടാതെയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് 214 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആസ്ട്രേലിയന്‍ ബൗളര്‍മാരുടെ കണിശതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്മാര്ക്ക് മുട്ടിടിച്ചു.
പരിക്കിനുശേഷം തിരിച്ചെത്തിയ സെവാഗ് (54), യൂസഫ് പഠാന് (32) അശ്വിന് (25) എന്നിവര്‍ ഇന്ത്യക്കായി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച്ചവെച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കംഗാരുക്കളെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ഏറെ ഒച്ചപ്പാടുണ്ടാക്കി ടീമിലെത്തിയ പീയുഷ് ചൗള നാലുവിക്കറ്റും ഹര്ഭജന് മൂന്നുംവിക്കറ്റ് വീഴ്ത്തി. ആസ്ട്രേലിയന്‍ ബാറ്റിംഗ് 176 ല്‍ അവസാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല