ഇന്ധനം അമിതമായി കത്തിയതിനാല്‍ യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്.
184 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മൂന്നു മണിക്കൂര്‍ പറന്നതിന് ശേഷമാണ് ഇന്ധനം അതിവേഗം കുറയുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു പറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിമാന ഇന്ധനടാങ്കില്‍ ചോര്‍ച്ച ഉണ്ടാകുകയോ, വിമാനം കൂടുതല്‍ ഭാരം വഹിക്കുകയോ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാമെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ സംഭവത്തെക്കുറീച്ച് എയര്‍ ഇന്ത്യയുടെ വിശദീകരണം ലഭ്യമല്ല.
ക്യാബിന്‍ ജീവനക്കാരുടെ കുറവു മൂലം വിമാനങ്ങള്‍ വൈകുന്നത് സ്ഥിരം സംഭവമായതോട് സമ്മര്‍ദ്ദത്തിലാണ് എയര്‍ ഇന്ത്യ. അതിനു പുറകെയാണ് തുടര്‍ച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല