ഇന്ധന വിതരണ കമ്പനികള്‍ കുറഞ്ഞ നിരക്കുളള താരിഫുകള്‍ പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയതോടെ കുടുംബ ബജറ്റ് താളംതെറ്റിയേക്കുമെന്ന് സൂചന. ഇന്ധന തുകയില്‍ ഏതാണ്ട് 23 ശതമാനത്തിന്റെ വര്‍ധനവ് ആണ് ഉണ്ടാവുക. ഇതോടെ ഓരോ കുടുംബത്തിനും 200പൗണ്ടിന്റെ അധികച്ചിലവ് ഉണ്ടാകും. രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് ഇന്ധന വിതരണക്കാരാണ് കുറഞ്ഞ നിരക്കുളള താരിഫുകള്‍ അവസാനിപ്പിച്ചിരിക്കുന്നത്.
ഈ തീരുമാനത്തോടെ കുടുംബങ്ങളുടെ ഇന്ധനബില്ലില്‍ 186 പൗണ്ടിന്റെ വര്‍ധനവ് വരുമെന്ന് വിപണിവിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ധന താരിഫുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കുറവ് ഇല്ലാതയതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ താരിഫ് നിരക്കിലേക്ക് നീങ്ങുന്നതോടെ കുടുംബങ്ങളുടെ ശരാശരി വാര്‍ഷിക ബില്‍ 825 പൌണ്ടില്‍ നിന്ന് 1011 പൌണ്ടാകും. .
അതിനിടെ എണ്ണവില കഴിഞ്ഞ 30 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 117.33 ഡോളറിലെത്തിയിട്ടുണ്ട്. മധ്യേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും നടക്കുന്ന പ്രക്ഷോഭങ്ങളും ചൈനയില്‍ നിന്നും ഡിമാന്റ് വര്‍ധിച്ചതുമാണ് നിരക്ക് വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഓരോ ഉപഭാക്തക്കളും അടയ്‌ക്കേണ്ട തുകയില്‍ 23 ശതമാനത്തിന്റെ വര്‍ധനവ് പുതിയ തീരുമാനത്തിലൂടെ ഉണ്ടാകുമെന്ന് എനര്‍ജിഹെല്‍പ്പ്‌ലൈന്‍.കോമിന്റെ ഡയറക്ടര്‍ മാര്‍ക്ക് ടോഡ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിരവധി താരിഫുകള്‍ ഇതിനകം തന്നെ പിന്‍വലിച്ചുകഴിഞ്ഞെന്നും ഇത് ഭാവിയില്‍ വന്‍ പ്രതിഫലനമാണ് ഉണ്ടാക്കുകയെന്നും എനര്‍ജി വിദഗ്ധനായ ടോം ലിയോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല