1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011


ലണ്ടന്‍: ഇന്ധന വില വര്‍ധിക്കുന്നത് അടുത്ത മഞ്ഞുകാലത്തില്‍ മുറികള്‍ ചൂടാക്കുന്നതില്‍ നിന്നും കാല്‍ഭാഗം ആളുകളെ പിന്തിരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വില താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ യുസ്വിച്ച്.കോം ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ധവില വീണ്ടും കൂടുമെന്നതിനാല്‍ ഈ വര്‍ഷം ഇത്തരം ആളുകളുടെ എണ്ണം കൂടുമെന്നും അവര്‍ പ്രവചിക്കുന്നു. ഗ്യാസ് വില 15%വും വൈദ്യുതി ചാര്‍ജ് 10% ഈ വര്‍ഷം വര്‍ധിക്കുമെന്ന് ദ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പണം ലാഭിക്കാനായി കഴിഞ്ഞ മഞ്ഞുകാലത്ത് 20% പേര്‍ ഹീറ്റര്‍ ഓഫാക്കിയെന്ന് ജനുവരിയില്‍ 1,600 ആളുകളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായതെന്ന് യുസ്വിച്ച് അവകാശപ്പെടുന്നു. ഇത്തവണ ഇത് 25% വര്‍ധിക്കുമെന്ന് വെബ്‌സൈറ്റ് വക്താവ് ആന്‍ റോബിന്‍സണ്‍ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഊഹം ശരിയാവുകയാണെങ്കില്‍ ബ്രിട്ടനിലെ ശരാശരി കുടുംബങ്ങള്‍ക്ക് അടുത്തവര്‍ഷം 148 പൗണ്ട് അധികം കണ്ടെത്തേണ്ടിവരുമെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ തന്നെ ഇന്ധന ബില്ലുകള്‍ അടയ്ക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. അതിനാല്‍ രൂക്ഷമല്ലാത്ത മഞ്ഞുകാലത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ് നമുക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുകയെന്നും അവര്‍ പറഞ്ഞു.

വില വര്‍ധന മുന്‍കൂറായി അറിയിക്കാന്‍ ഇന്ധന ദാതാക്കള്‍ക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് നിയമവിരുദ്ധമാകും. എന്നാല്‍ ഈ മഞ്ഞുകാലം ഗ്യാസ് വില 25% വര്‍ധിക്കുമെന്ന് ബ്രിട്ടീഷ് ഗ്യാസിന്റെ ഉടമസ്ഥരായ സെന്‍ട്രിക പ്രവചിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനങ്ങള്‍ ശരിയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ആറ് മില്യണോളം കുടുംബങ്ങള്‍ ഇന്ധനം ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നാണ് യുസ്വിച്ച് പറയുന്നത്. 2016 ഓടെ ഇന്ധന ദാരിദ്ര്യം ഇല്ലാതാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.