1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2011


സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ഇന്ന് ലോകമെമ്പാടും കൊണ്ടാടുകയാണ്. ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്സസിന്‍റെ തീമിന്‍റെ ഉള്ളടക്കം ദീര്‍ഘകാലം ശയ്യാവലംബികളായി കഴിയുന്നവര്‍ക്ക്‌ മേന്‍മയേറിയ പരിചരണവും അതോടൊപ്പം നിസ്വാര്‍ഥമായ സാമൂഹ്യസേവനവും നല്‍കുക എന്നതാണ്‌.

വിളക്കേന്തിയ വനിത എന്ന്‌ ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജന്മദിനമാണ്‌ ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌. 1820 മേയ്‌ 12 നു ഫ്‌ളോറന്‍സിലായിരുന്നു നൈറ്റിംഗേല്‍ ജനിച്ചത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലാണ്‌ ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അര്‍പ്പണബോധ ത്തിന്റെയും പുണ്യകര്‍മമായി മാറ്റിയത്‌.

120 തിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ നേതൃത്വത്തില്‍ ആണ് നഴ്സ് ദിനമാചാരിക്കുന്നത്.ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതി 1899 ലാണ് നിലവില്‍ വന്നത്. അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ നേതൃത്വത്തില്‍ നഴ്സിങ് പരിശീലനം, മാനേജ്മെന്‍റ് ഗവേഷണം, സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസം എന്നിവ നല്‍കുന്നുണ്ട്. നേതൃത്വം, പൂര്‍ണ്ണത, പങ്കാളിത്തം, ലക്‍ഷ്യം ഇവയിലൂന്നിയാണ് അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നത്.

ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥ പോലും ഇന്ന് നിലനില്‍ക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരെ ആശ്രയിച്ചാണ്.ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്‍റെ ചരിത്രം കേരളത്തിന്‍റെ ആതുരശുശ്രൂഷാ രംഗത്തിന്‍റെചരിത്രം കൂടി പറയുന്നതാണ്.യുകെയിലും ലോകമെമ്പാടും ജോലി ചെയ്യുന്ന സേവനത്തിന്റെ മാലാഖമാരായ നഴ്സുമാര്‍ക്ക് NRI മലയാളിയുടെ നഴ്സ് ദിനാശംസകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.