1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2015

എ. പി. രാധാകൃഷ്ണന്‍

ഇന്ന് ലോകം മഹാ ശിവരാത്രി ആചരിക്കുന്നു. ‘ലോകോപകാരാര്‍ത്ഥം മിദം ശരീരം’ എന്ന മഹത്തായ സനാതന സന്ദേശം ഭഗവാന്‍ സ്വയമേവ ആചരിച്ചു കാണിച്ച പുണ്യ ദിനം. പാലാഴി മഥനം നടക്കുന്ന വേളയില്‍ പൊന്തിവന്ന കാളകൂടം എന്ന സര്‍വനാശകാരിയായ വിഷം ലോക നന്മ മുന്‍നിര്‍ത്തി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ശേഷം ആശങ്ക പൂണ്ട പത്‌നി ശ്രീ പാര്‍വതിദേവി കഴുത്തില്‍ പിടിക്കുകയും മറ്റു ദേവന്മാര്‍ വ്രത ശുദ്ധിയോടെ ഉറക്കം ഒഴിവാക്കി ഈശ്വരാരാധനയില്‍ മുഴുക്കുകയും ചെയ്തു. അന്ന് മുതല്‍ ഭഗവാന്‍ നീലകണ്ടാനാവുകയും ചെയ്തു. ഈ ദിവസത്തിന്റെ സ്മരണക്ക് ഹൈന്ദവര്‍ ശിവരാത്രി ആചരിക്കുന്നു. വ്രത നോറ്റും ഉറക്കം ഒഴിവാക്കി ഭഗവത് നാമസകീര്‍ത്തനങ്ങള്‍ ജപിച്ചും ആണ് പ്രധാനമായും ഈ ദിവസം ആചരിക്കുന്നത്. കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം മുന്‍ മേല്‍ശാന്തി ശ്രീ വാരിക്കാട് നാരായണന്‍ ശ്രീധരന്‍ ശിവരാത്രിയെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കാന്‍ താഴെ ക്ലിക്ക് ചെയുക

ഭാഷ ഭേദം ഇല്ലാതെ എല്ലാ ഹിന്ദുക്കളും ശിവരാത്രി ആചരിക്കുന്നു. യു കെ മലയാളികള്‍ക്കിടയില്‍ ചിര പ്രതിഷ്ഠ നേടിയ ലണ്ടന്‍ ഹിന്ദു ഐക്യവേദി, കെന്റ് ഹിന്ദു സമാജം, തുടങ്ങി ഒട്ടനവധി ഹിന്ദു സംഘടനകള്‍ ആചാര ആഘോഷങ്ങള്‍ സംഘടിപിച്ചിട്ടുണ്ട്. കെന്റ് ഹിന്ദു സമാജം ഇന്ന് ശിവരാത്രി ആചരിക്കുന്‌പോള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ മാസം 28 നു നൃത്തോല്‍സവത്തോടെ ശിവരാത്രി ആഘോഷിക്കുന്നു.

ലണ്ടന്‍ ഹിന്ദു ഐക്യവേദി നൃത്തോത്സവം പതിവ് സത്സംഗ വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ല്‍ വെച്ച് ഫെബ്രുവരി 28 നു ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ അരങ്ങേറും. യു കെ യുടെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തരായ നര്‍ത്തകര്‍ വേദിയില്‍ നൃത്തം അവതരിപ്പിക്കും. നൃത്തോല്‍സവതിന്റെ കൂടുതല്‍ വിശദമായ വിവരങ്ങള്‍ അടുത്ത ആഴ്ച ആദ്യം പ്രസിധികരിക്കും. കെന്റിലെ പ്രശസ്തമായ മേഡ്വെ ഹിന്ദു മന്ദിരത്തില്‍ ആണ് കെന്റ് ഹിന്ദു സമാജത്തിന്റെ ആഘോഷങ്ങള്‍, വൈകീട്ട് ആറു മണിമുതല്‍ പിറ്റേന്ന് കാലത്ത് ആറു മണിവരെ ആചാര തനിമയോടെ തന്നെ നടക്കും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും വിവിധ സംഘടനകള്‍ നടത്തുന്ന ശിവരാത്രി പരിപാടികളില്‍ പങ്കെടുത്തു ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.